കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് ഡിവൈഎഫ്‌ഐ എന്ന് സിപിഐ
ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഐ ആരോപിച്ചു
കൊച്ചി: കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മരോട്ടിച്ചോട് കുന്നേക്കാടന്‍ വീട്ടില്‍ സേവ്യര്‍ (46), ക്രിസ്റ്റീന്‍ ബേബി (26) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. സിപിഎം വിട്ട് പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് തര്‍ക്കം നിലനിന്നിരുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് സിപിഐ ആരോപിച്ചു.
സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും പരിസരത്തെ വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു. വെട്ടേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസം മുമ്പാണ് പ്രദേശത്ത് സിപിഎമ്മില്‍നിന്ന് നാല്‍പതോളം പേര്‍ സിപിഐയില്‍ ചേര്‍ന്നത്. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിനിടെ തര്‍ക്കം തുടങ്ങി. പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി ബൈക്കുകള്‍ അടിച്ചുതകര്‍ത്തെന്നും പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്നുമാണ് സിപിഐ നേതാക്കള്‍ പറയുന്നത്.
RELATED STORIES
നിസ്ക്കരിക്കാന് ബസ് നിര്ത്തി; ഉത്തര്പ്രദേശില് രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള് അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT