Sub Lead

'പഠനം തുടരാന്‍ നിങ്ങള്‍ സഹായിക്കണം'; അഭ്യര്‍ത്ഥനയുമായി ഡല്‍ഹി വംശഹത്യയില്‍ ഇരകളായ കുട്ടികള്‍

പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തിന് ഇരയായവര്‍ക്കായി സ്ഥാപിച്ച സ്‌കൂളാണ് സണ്‍റൈസ്. ഇതുവരെ 192 ഓളം കുട്ടികള്‍ ചേര്‍ന്നിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും കലാപത്തില്‍ പിതാവിനെ നഷ്ടപ്പെട്ടവരാണ്.

പഠനം തുടരാന്‍ നിങ്ങള്‍ സഹായിക്കണം; അഭ്യര്‍ത്ഥനയുമായി ഡല്‍ഹി വംശഹത്യയില്‍ ഇരകളായ കുട്ടികള്‍
X

ന്യൂഡല്‍ഹി: പഠനം മുന്നോട്ട് കൊണ്ട് പോകാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനമായി ഡല്‍ഹി വംശഹത്യയില്‍ ഇരകളായ കുട്ടികള്‍. ലോനിയില്‍ സ്ഥിതിചെയ്യുന്ന സണ്‍റൈസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് സ്‌കൂള്‍ ബസ് വാങ്ങാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ജനങ്ങളെ സമീപിക്കുന്നത്.

പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തിന് ഇരയായവര്‍ക്കായി സ്ഥാപിച്ച സ്‌കൂളാണ് സണ്‍റൈസ്. ഇതുവരെ 192 ഓളം കുട്ടികള്‍ ചേര്‍ന്നിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും കലാപത്തില്‍ പിതാവിനെ നഷ്ടപ്പെട്ടവരാണ്. ചിലര്‍ക്ക് വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നഷ്ടപ്പെട്ടു. ജീവിതം തന്നെ അരക്ഷിതാവസ്ഥയിലാണ് കുരുന്നുകളാണ് പഠനത്തിന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥനുമായി രംഗത്തെത്തിയിട്ടുള്ളത്. സ്‌കൂളിലേക്ക് യാത്ര ചെയ്യാന്‍ ഞങ്ങള്‍ക്ക് ഒരു സ്‌കൂള്‍ ബസ് ആവശ്യമാണെന്ന് കുട്ടികള്‍ പറയുന്നു.

ഡല്‍ഹി കലാപത്തിന്റെ ഇരകളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയായ മൈല്‍സ് 2 സ്‌മൈല്‍ ഫൗണ്ടേഷനാണ് ഈ സ്‌കൂള്‍ തുറന്നത്. ശിവ് വിഹാറില്‍ നിന്നും 20 മിനിറ്റ് യാത്രയാണ് വിദ്യാലയത്തിലേക്കുള്ളത്. പൊതുഗതാഗതത്തിലൂടെ കുട്ടികള്‍ക്ക് സ്‌കൂളിലെത്തുന്നത് ഏറെ ദുഷ്‌കരമാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. സ്‌കൂള്‍ ബസിന് 3.5 ലക്ഷം രൂപയാണ് കണക്കാക്കുന്നത്

'ഈ സാഹചര്യത്തില്‍ നിങ്ങളുടെ ഉദാരമായ പിന്തുണ ആവശ്യമാണ്. ഗതാഗതത്തിനായി ഒരു ബസ് ലഭ്യമായാല്‍, അവരുടെ യാത്രയില്‍ നിങ്ങള്‍ക്ക് പുഞ്ചിരി നല്‍കാന്‍ കഴിയും'. സന്നദ്ധ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it