- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഓര്‍ഡര്‍ അല്ല, അയാള്‍ ഇറക്കിയ നാലാംകിട സസ്‌പെന്‍ഷന്‍ ഉത്തരവിന്റെ തുടര്‍ച്ച'; കാരണം കാണിക്കല്‍ നോട്ടീസില്‍ പ്രതികരണമവുമായി ഉമേഷ് വള്ളിക്കുന്ന്
കാരണം കാണിക്കല്‍ നോട്ടീസാണ് ഓര്‍ഡറല്ല കിട്ടിയതെന്നും ഇത് രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ഉമേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
കോഴിക്കോട്: റിട്ട. പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജ് ഒപ്പിട്ട നിര്‍ബന്ധിത വിരമിക്കലിന് മുമ്പുള്ള കാരണം കാണിക്കല്‍ നോട്ടിസില്‍ പ്രതികരണവുമായി സിവില്‍ പോലിസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന്. കാരണം കാണിക്കല്‍ നോട്ടീസാണ് ഓര്‍ഡറല്ല കിട്ടിയതെന്നും ഇത് രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ഉമേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
'ഓര്‍ഡറില്‍ ഒപ്പിട്ടു എന്നൊക്കെ അയാള്‍ ചാനലുകളോട് ആവര്‍ത്തിച്ച് പറഞ്ഞ സംഗതി ഇന്ന് കൈപ്പറ്റി. കാരണം കാണിക്കല്‍ നോട്ടീസാണ്, ഓര്‍ഡര്‍ അല്ല, അത് രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അത് ആ റിട്ടയേഡ് ഓഫിസര്‍ക്ക് അറിയാത്തതുമല്ല. പക്ഷെ ഉള്ളിലിരുന്ന് അധികാരം നുരഞ്ഞു പൊങ്ങുന്ന ദുര നാവിന്‍ തുമ്പില്‍ തികട്ടിയെത്തുമ്പോള്‍ ഒരാള്‍ക്ക് അങ്ങനെയേ പറയാനാവൂ.
പറ്റുന്നവര്‍ ഡൗണ്‍ലോഡ് ചെയ്ത് ഒന്ന് വായിച്ചു നോക്കൂ. 2020 സെപ്റ്റംബര്‍ മാസം അയാള്‍ ഇറക്കിയ നാലാംകിട സസ്‌പെന്‍ഷന്‍ ഉത്തരവിന്റെ തുടര്‍ച്ചയാണിത്. കേരളത്തിലെ പൊതുസമൂഹം ചര്‍ച്ച ചെയ്യുകയും കേരള പൊലീസിന് തന്നെ അപമാനകരമാവുകയും ചെയ്ത ആ ഉത്തരവിലെ ദുഷിച്ച ദുരാചാരഗുണ്ടായിസം ഒന്നരക്കൊല്ലത്തിനിപ്പുറം വീണ്ടും എഴുതിപ്പിടിപ്പിക്കുകയാണ്. ആതിരയുടെ ഫഌറ്റ് ഒഴിഞ്ഞു കൊടുത്തിട്ട് ഒരു കൊല്ലം കഴിഞ്ഞു. പക്ഷേ, ആശാന്‍ ഇപ്പോഴും അതിനകത്തേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുകയാണ്. വരത്തന്‍ എന്ന സിനിമയില്‍ നമ്മുടെ വിജിലേഷ് അഭിനയിച്ച കഥാപാത്രത്തെയാണ് ഓര്‍മ വരുന്നതെന്നും ഉമേഷ് പരിഹസിച്ചു.
അതിനൊപ്പം, ആയാള്‍ തന്നെ സ്വീകരിച്ച മറ്റ് ശിക്ഷാ നടപടികളും മറ്റുള്ള സേനാംഗങ്ങളുടെ ധാര്‍മികതക്കും സല്‍സ്വഭാവത്തിനും ഭീഷണിയാവുന്നു എന്നതിനാല്‍ Compalsary retirement from service ഉത്തരവിടാന്‍ പുള്ളി തീരുമാനിച്ചതത്രേ. പിരിച്ചു വിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം ബോധിപ്പിക്കാനാണ് നോട്ടീസ്. മറുപടി നമുക്ക് കൊടുക്കാം, പുതിയ കമ്മീഷണര്‍ ഉചിതമായ തീരുമാനം എടുക്കട്ടെ. ബാക്കിയൊക്കെ വരും വഴി നോക്കാം. അത്രേയുള്ളു നമ്മളെ സംബന്ധിച്ചിടത്തോളം ഈ നോട്ടീസിനെ സംബന്ധിച്ച്,' ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ശിക്ഷാനടപടികളുടെ ഭാഗമായി ഉമേഷിന് നിര്‍ബന്ധിത വിരമിക്കല്‍ തീരുമാനിച്ചുള്ള ഉത്തരവാണ് എ വി ജോര്‍ജ് സര്‍വീസില്‍നിന്ന് വിരമിക്കുന്നതിന് മുമ്പ് ഒപ്പുവെച്ചിരിക്കുന്നത്. തന്റെ തീരുമാനത്തിനെതിരേ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം നിര്‍ബന്ധിത വിരമിക്കലെന്ന തീരുമാനം സ്ഥിരപ്പെടുത്തുമെന്നുമാണ് നോട്ടിസിലെ ഭീഷണി.
ഉമേഷിനെതിരേ കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിയായ സ്ത്രീ നല്‍കിയ പരാതിയും ഇതില്‍ നടത്തിയ അന്വേഷണവുമെല്ലാം തന്റെ തീരുമാനത്തിലേക്ക് നയിച്ചെന്നാണ് എ വി ജോര്‍ജ് നോട്ടിസില്‍ അവകാശപ്പെടുന്നത്.
മകളെ വീട്ടില്‍നിന്നിറക്കി കൊണ്ടുപോയെന്നും വാടകയ്ക്ക് ഫഌറ്റെടുത്ത് താമസിപ്പിച്ചെന്നുമായിരുന്നു പറമ്പില്‍ ബസാര്‍ സ്വദേശിയുടെ പരാതി. ഈ സംഭവത്തില്‍ അച്ചടക്കലംഘനം കണ്ടെത്തിയതിനാല്‍ സര്‍വീസില്‍നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം നടത്താനായി നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടറെ അധികാരപ്പെടുത്തി. സേവനകാലയളവില്‍ നിരവധി ശിക്ഷണ നടപടികള്‍ക്ക് വിധേയമായതായി മനസിലാക്കി. നിരവധി ശിക്ഷണ നടപടികള്‍ക്ക് വിധേയനായതിന് ശേഷവും തെറ്റ് തിരുത്തുന്നതിന് തയ്യാറായില്ലെന്നും ഇത് മറ്റു പോലീസുകാരുടെ ധാര്‍മികതയ്ക്കും സല്‍സ്വഭാവത്തിനും ഭീഷണിയായെന്നും നോട്ടിസിലുണ്ട്.
ഇതിനാല്‍ കോഴിക്കോട് സിറ്റി ട്രാഫിക് നോര്‍ത്ത് അസി. കമ്മീണറെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി. ഈ റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പട്ട കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് നിര്‍ബന്ധിത വിരമിക്കല്‍ തീരുമാച്ചിരിക്കുന്നതെന്നും എ വി ജോര്‍ജ് നല്‍കിയ നോട്ടിസില്‍ പറയുന്നു.
ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഓര്‍ഡര്‍ ഇട്ടു'.. 'ഓര്‍ഡറില്‍ ഒപ്പിട്ടു' എന്നൊക്കെ അയാള്‍ ചാനലുകളോട് ആവര്‍ത്തിച്ച് പറഞ്ഞ സംഗതി ഇന്ന് കൈപ്പറ്റി. 'കാരണം കാണിക്കല്‍ നോട്ടീസ്' ആണ്, 'ഓര്‍ഡര്‍' അല്ല. ഇത് രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അത് ആ റിട്ടയേഡ് ഓഫീസര്‍ക്ക് അറിയാത്തതുമല്ല. പക്ഷേ, ഉള്ളിലിരുന്ന് 'അധികാരം' 'അധികാരം' എന്ന് നുരഞ്ഞു പൊങ്ങുന്ന ദുര നാവിന്‍ തുമ്പില്‍ തികട്ടിയെത്തുമ്പോള്‍ ഒരാള്‍ക്ക് അങ്ങനെയേ പറയാനാവൂ.. പാവം!
പറ്റുന്നവര്‍ ഡൗണ്‍ലോഡ് ചെയ്ത് ഒന്ന് വായിച്ചു നോക്കൂ.. 2020 സെപ്റ്റംബര്‍ മാസം അയാള്‍ ഇറക്കിയ നാലാംകിട സസ്‌പെന്‍ഷന്‍ ഉത്തരവിന്റെ തുടര്‍ച്ചയാണിത്. കേരളത്തിലെ പൊതുസമൂഹം ചര്‍ച്ച ചെയ്യുകയും കേരളപ്പോലീസിന് തന്നെ അപമാനകരമാവുകയും ചെയ്ത ആ ഉത്തരവിലെ ദുഷിച്ച ദുരാചാരഗുണ്ടായിസം ഒന്നരക്കൊല്ലത്തിനിപ്പുറം വീണ്ടും എഴുതിപ്പിടിപ്പിക്കുകയാണ് ആ ......!
(ആതിരയുടെ ഫ്‌ലാറ്റ് ഒഴിഞ്ഞു കൊടുത്തിട്ട് ഒരു കൊല്ലം കഴിഞ്ഞു. പക്ഷേ, ആശാന്‍ ഇപ്പോഴും അതിനകത്തേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുകയാണ്! വരത്തന്‍ എന്ന സിനിമയില്‍ നമ്മുടെ വിജിലേഷ് അഭിനയിച്ച കഥാപാത്രത്തെയാണ് ഓര്‍മ്മ വരുന്നത്.)
അതിനൊപ്പം, ആയാള്‍ തന്നെ സ്വീകരിച്ച മറ്റ് ശിക്ഷാ നടപടികളും കൂട്ടിക്കെട്ടിയാണ് 'മറ്റുള്ള സേനാംഗങ്ങളുടെ ധാര്‍മ്മികതയ്ക്കും സല്‍സ്വഭാവത്തിനും ഭീഷണിയാവുന്നു' എന്നതിനാല്‍ 'Compalsary retirement from service' ഉത്തരവിടാന്‍ പുള്ളി തീരുമാനിച്ചതത്രേ! പിരിച്ചു വിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം ബോധിപ്പിക്കാനാണ് നോട്ടീസ്.
മറുപടി നമുക്ക് കൊടുക്കാം. പുതിയ കമ്മീഷണര്‍ ഉചിതമായ തീരുമാനം എടുക്കട്ടെ. ബാക്കിയൊക്കെ വരും വഴി നോക്കാം. അത്രേയുള്ളു നമ്മളെ സംബന്ധിച്ചിടത്തോളം ഈ നോട്ടീസിനെ സംബന്ധിച്ച്...
(ഇത് പരസ്യമാക്കേണ്ടിരുന്നില്ല എന്ന് പറയുന്ന സുഹൃത്തുക്കളോട് സ്‌നേഹപൂര്‍വ്വം: എന്നെ പിരിച്ചു വിട്ടു എന്ന് പച്ചക്കള്ളം അഢ ഏലീൃഴല ചാനലുകളോട് പറഞ്ഞതാണ്. അത് വലിയ വാര്‍ത്തയായി മലയാളികളുള്ളിടത്തൊക്കെ എത്തിയിട്ടുള്ളതുമാണ്. അപ്പോള്‍ സത്യാവസ്ഥ നമുക്ക് ജനങ്ങളോട് പറയേണ്ടതുണ്ട്.)
RELATED STORIES
ക്ഷേമപെന്ഷന് അനര്‍ഹമായി തട്ടിയെടുത്തവര്‍ക്കെതിരെ നടപടി; പതിനെട്ട്...
12 Dec 2024 5:05 PM GMTപരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങി; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്,...
12 Dec 2024 4:51 PM GMT''റോഡില്‍ തെന്നല്‍; ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി നിന്നില്ല'':...
12 Dec 2024 4:32 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTഅധ്യാപിക മര്‍ദ്ദിച്ചതായി പരാതി; അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ്
12 Dec 2024 9:26 AM GMTഎം ആര് അജിത് കുമാറിനെ ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMT