ഇതര സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ യാത്രയുടെ ചെലവ് കോണ്‍ഗ്രസ് വഹിക്കും: സോണിയാ ഗാന്ധി
100 കോടി രൂപ ചെലവിട്ട് ഡൊണാള്‍ഡ് ട്രംപിന് സ്വീകരണമൊരുക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് എന്ത് കൊണ്ട് അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ് വഹിക്കാന്‍ സാധിക്കുന്നില്ലെന്നും സോണിയാ ഗാന്ധി ചോദിച്ചു.

ന്യൂഡല്‍ഹി: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റിന്റെ തുക കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയ ഗാന്ധി. ഇതിനായി പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളെ ചുമത്തപ്പെടുത്തി. ലോക്ക് ഡൗണ്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ ടിക്കറ്റിന്റെ വില നല്‍കേണ്ടി വരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് സാണിയ ഗാന്ധി രംഗത്തെത്തിയത്.
1947 ല്‍ വിഭജനത്തിന് ശേഷം ഇന്ത്യ ഇതുപോലൊരു ദുരന്തം നേരിടുന്നത് ഇതാദ്യമാണ്. ആയിരക്കണക്കിന് തൊഴിലാളികളും ജോലിക്കാരും ഭക്ഷണമോ മരുന്നോ സൗകര്യമോ ഇല്ലാതെ നാടെത്താന്‍ നൂറുകണക്കിന് കിലോമീറ്റര്‍ നടക്കേണ്ടി വരുന്നു . തൊഴിലാളികള്‍ക്ക് സൗജന്യയാത്രയെന്ന കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ആവശ്യം കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അവഗണിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും തൊഴിലാളികളില്‍ നിന്നും കേന്ദ്രം നിരക്ക് ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
100 കോടി രൂപ ചെലവിട്ട് ഡൊണാള്‍ഡ് ട്രംപിന് സ്വീകരണമൊരുക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് എന്ത് കൊണ്ട് അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ് വഹിക്കാന്‍ സാധിക്കുന്നില്ലെന്നും അവര്‍ ചോദിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ അംബാസഡര്‍മാരും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലുമാണെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ കൊറോണ ഫണ്ടിലേക്ക് 151 കോടിയാണു റെയില്‍വെ മന്ത്രാലയം കൈമാറിയത്. ഇതേ ഉദാരത എന്താണു രാജ്യത്തിന്റെ അവിഭാജ്യ ഘടകമായ തൊഴിലാളികളോടു കാണിക്കാത്തതെന്നും അവര്‍ ചോദിച്ചു. ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗത്ത് തിരികെ മടങ്ങാന്‍ പണമില്ലാത്തതുകൊണ്ട് മാത്രം ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. അത് കൊണ്ട് തന്നെയാണ് ആവശ്യക്കാരായ അതിഥി തൊഴിലാളികളുടെ യാത്രാചെലവ് കോണ്‍ഗ്രസ് വഹിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്‍ത്തി...
8 Aug 2022 6:13 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസ്; ഹോക്കിയില്‍ സ്വര്‍ണ്ണം ലക്ഷ്യമിട്ട് ഇന്ത്യ...
8 Aug 2022 7:43 AM GMTനീരജിന്റെ പരിക്ക് തുണയായത് അര്‍ഷദ് നദീമിന്; ജാവ്ലിനില് ഏഷ്യന്‍...
8 Aug 2022 6:29 AM GMTബോക്സിങ്ങില്‍ നിഖാത് സരീനും സ്വര്‍ണം; മെഡല്‍ പട്ടികയില്‍ ഇന്ത്യ...
7 Aug 2022 3:16 PM GMTബോക്സിങ്ങില്‍ അമിതിനും നീതുവിനും സ്വര്‍ണം; വനിതാ ഹോക്കിയില്‍ വെങ്കലം
7 Aug 2022 1:07 PM GMTകോമണ്‍വെല്‍ത്തില്‍ മലയാളിത്തിളക്കം; എല്‍ദോസ് പോളിന് സ്വര്‍ണം, അബ്ദുല്ല ...
7 Aug 2022 12:14 PM GMT