Sub Lead

കോണ്‍ഗ്രസ് ദേശീയ വക്താവ് ഖുശ്ബു ബിജെപിയിലേക്കെന്ന് റിപോര്‍ട്ട്

കോണ്‍ഗ്രസ് ദേശീയ വക്താവ് ഖുശ്ബു ബിജെപിയിലേക്കെന്ന് റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: തെന്നിന്ത്യന്‍ ചലച്ചിത്ര താരവും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു ബിജെപിയിലേക്കെന്നു റിപോര്‍ട്ടുകള്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ഡല്‍ഹില്‍ വച്ച് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കുമെന്നാണു സൂച. ഏതാനും ദിവസങ്ങളായി ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹം തള്ളിയ ഖുശ്ബു കോണ്‍ഗ്രസില്‍ താന്‍ പൂര്‍ണ സംതൃപ്തയാണെന്നും മറ്റു പാര്‍ട്ടികളില്‍ ചേരുമെന്നത് ശരിയല്ലെന്നും പ്രതികരിച്ചിരുന്നു. മാത്രമല്ല, ഹാഥ്‌റസ് പെണ്‍കുട്ടിക്കു നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും താരം പങ്കെടുത്തിരുന്നു. എന്നാല്‍, മോദി സര്‍ക്കാരിന്റെ

വിവിദമായ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ഖുശ്ബു ട്വീറ്റ് ചെയ്തതോടെയാണ് ബിജെപി പ്രവേശനം വീണ്ടും ചര്‍ച്ചയായത്. ഡിഎംകെ നേതാവ് എം കെ സ്റ്റാലിനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഡിഎംകെ വിട്ട ഖുശ്ബു 2014 ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

Congress national spokesperson Khushboo may joins BJP




Next Story

RELATED STORIES

Share it