Big stories

കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

കെപിസിസി ഭാരവാഹികള്‍, ഡിസിസി അധ്യക്ഷന്മാര്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ യോഗത്തിനാണ് കോണ്‍ഗ്രസ് ഒരുക്കം നടത്തുന്നത്.കോണ്‍ഗ്രസ് മല്‍സരിച്ച മണ്ഡലങ്ങളിലെ ജയ പരാജയ സാധ്യതകള്‍ യോഗം വിലയിരുത്തും.

കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കോണ്‍ഗ്രസ് നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ഇന്ന് ചേരും.കെപിസിസി ഭാരവാഹികള്‍, ഡിസിസി അധ്യക്ഷന്മാര്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ യോഗത്തിനാണ് കോണ്‍ഗ്രസ് ഒരുക്കം നടത്തുന്നത്.കോണ്‍ഗ്രസ് മല്‍സരിച്ച മണ്ഡലങ്ങളിലെ ജയ പരാജയ സാധ്യതകള്‍ യോഗം വിലയിരുത്തും.

പാലക്കാട് ഒഴികെ മറ്റെല്ലാ സീറ്റുകളിലും വിജയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന പരാതികളും യോഗം പരിശോധിക്കും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ പ്രചരണ രംഗത്ത് പലരും സജീവമല്ലെന്ന പരാതി തിരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നിരുന്നു. പാലക്കാട് സ്ഥാനാര്‍ഥിക്കെതിരേയും പരാതി ഉയര്‍ന്നിരുന്നു.

ഇക്കാര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ചയാകും. കള്ളവോട്ട്, പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടുകള്‍ എന്നിവയും ചര്‍ച്ചക്കെടുക്കും. വോട്ടര്‍ പട്ടികയില്‍ നിന്ന് യുഡിഎഫ് വോട്ടുകള്‍ വ്യപകമായി നീക്കം ചെയ്‌തെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വോട്ട് ചെയ്യാനാകാത്തവരെ കണ്ടെത്തി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനുള്ള നിര്‍ദേശങ്ങളും യോഗം നല്‍കും. തിരഞ്ഞെടുപ്പിന് ശേഷം ജംബോ കമ്മറ്റികള്‍ ഒഴിവാക്കി കെപിസിസി പുനസംഘടന ഉണ്ടാകും.

Next Story

RELATED STORIES

Share it