Sub Lead

ബാബരി ഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ: മുസ്‌ലിം ലീഗ് നയം വ്യക്തമാക്കണം- പി അബ്ദുല്‍ ഹമീദ്

രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും തകര്‍ത്തുകൊണ്ടാണ് ഫാഷിസ്റ്റുകള്‍ മസ്ജിദിന്റെ ഭൂമിയില്‍ അന്യായമായി ക്ഷേത്രം നിര്‍മിക്കുന്നത്.

ബാബരി ഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ: മുസ്‌ലിം ലീഗ് നയം വ്യക്തമാക്കണം- പി അബ്ദുല്‍ ഹമീദ്
X
തിരുവനന്തപുരം: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് സംഘപരിവാര ശക്തികള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവരുമായി മുന്നണി ബന്ധം തുടരുന്നതു സംബന്ധിച്ച് മുസ്‌ലിം ലീഗ് നയം വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്.

രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും തകര്‍ത്തുകൊണ്ടാണ് ഫാഷിസ്റ്റുകള്‍ മസ്ജിദിന്റെ ഭൂമിയില്‍ അന്യായമായി ക്ഷേത്രം നിര്‍മിക്കുന്നത്. അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കമല്‍നാഥും ദിഗ് വിജയ് സിങും പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ക്ഷേത്രത്തിനുള്ള ഭൂമി പൂജ നടക്കാനിരിക്കുന്ന ആഗസ്ത് അഞ്ചിന് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഘടകങ്ങള്‍ പ്രത്യേക പൂജകളും സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇനിയും കോണ്‍ഗ്രസ് മതേതരമാണെന്ന മേലങ്കി ചാര്‍ത്തി നല്‍കിയാല്‍ രാഷ്ട്രീയ ബോധമുള്ള ഒരാള്‍ക്കും അത് വിശ്വസിക്കാന്‍ കഴിയില്ല. ബാബരി തര്‍ക്കവും തകര്‍ക്കലും കോണ്‍ഗ്രസിന്റെ പതനത്തിന്റെ ചരിത്രം കൂടിയാണ് അടയാളപ്പെടുത്തുന്നത്.

അക്രമികള്‍ നിയമവിരുദ്ധമായാണ് മസ്ജിദ് തകര്‍ത്തതെന്ന് നിരീക്ഷിച്ച സുപ്രിം കോടതി അക്രമികള്‍ക്കു തന്നെ മസ്ജിദിന്റെ ഭൂമി നല്‍കിയ വിധി അന്യായമാണെന്നായിരുന്നു കോണ്‍ഗ്രസ് അന്നു പ്രതികരിച്ചത്. അതേ കോണ്‍ഗ്രസ് തന്നെയാണ് അവരുടെ മുഖം മൂടി വലിച്ചുകീറി ക്ഷേത്രനിര്‍മാണത്തിന് പിന്തുണയുമായി രംഗത്തുവന്നത്.

ആരാണ് ഏറ്റവും വലിയ ഹിന്ദുത്വ കക്ഷി എന്ന മല്‍സരമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. ഈ കാപട്യം തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ. ഈ വംശവെറിയുടെ രാഷ്ട്രീയത്തോട് ഓരം ചേര്‍ന്നു നില്‍ക്കാനാണ് മുസ്‌ലിം ലീഗിന്റെ ശ്രമമെങ്കില്‍ കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും അവരുടെ സ്ഥാനം. ഫാഷിസത്തിന്റെ കോമ്പല്ലുകള്‍ക്കിരയാകുന്ന ന്യൂനപക്ഷ, ദലിത്, ആദിവാസി വിഭാഗങ്ങള്‍ യോജിച്ച പോരാട്ടത്തിന് തയ്യാറാവണമെന്നും അബ്ദുല്‍ ഹമീദ് അഭ്യര്‍ഥിച്ചു.


Next Story

RELATED STORIES

Share it