Sub Lead

കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: മന്‍മോഹന്‍ സിങ്

തൊഴിലില്ലായ്മ പരിഹരിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല. വിദേശത്തുനിന്നുള്ള ഇറക്കുമതിയുടെ സ്ഥാനത്ത് രാജ്യത്തെ വാണിജ്യവും വ്യവസായവും വികസിപ്പിക്കാനാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: മന്‍മോഹന്‍ സിങ്
X
മുംബൈ: കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ബാധിക്കുന്ന നയങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. രാജ്യം സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ പ്രതിപക്ഷത്തെ പഴിചാരി മറികടക്കാനാവില്ല. പ്രതിസന്ധിയുടെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. സര്‍ക്കാരിന്റെ ഉദാസീനതയും പ്രാപ്തിയില്ലായ്മയുമാണ് ഇതിലൂടെ പുറത്തുവരുന്നത്. സാമ്പത്തിക പ്രതിസന്ധി രാജ്യത്തുടനീളമുള്ള ജനങ്ങളെ ആഴത്തില്‍ ബാധിക്കുന്നുണ്ട്.

പ്രത്യേകിച്ചും മഹാരാഷ്ട്രയിലുള്ളവര്‍ പ്രതിസന്ധിയില്‍ ഞെരുങ്ങുകയാണ്. ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളുടെ വിലയിടിഞ്ഞത് സംസ്ഥാനത്തെ ജനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. മഹാരാഷ്ട്രയിലെ വ്യാവസായിക-ഉല്‍പ്പാദന മേഖല തകര്‍ന്നുകിടക്കുമ്പോള്‍ ചൈനയില്‍നിന്ന് അതേ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നടപ്പാക്കുന്നതില്‍ ബിജെപി സമ്പൂര്‍ണമായി പരാജയപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് ഇന്ത്യയും മഹാരാഷ്ട്രയും കടന്നുപോവുന്നത്. നാല് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയിലുണ്ടായത്. തൊഴിലവസരങ്ങള്‍ ഇല്ലാത്തതിനാല്‍ യുവാക്കള്‍ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യയ്ക്കു കാരണവും ഇതു തന്നെയാണ്. നിക്ഷേപത്തിലും വ്യവസായത്തിലും ഒന്നാംസ്ഥാനത്തുണ്ടായിരുന്ന മഹാരാഷ്ട്ര ഇന്ന് കര്‍ഷക ആത്മഹത്യയുടെ കാര്യത്തിലാണ് ഒന്നാമതുള്ളതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല. വിദേശത്തുനിന്നുള്ള ഇറക്കുമതിയുടെ സ്ഥാനത്ത് രാജ്യത്തെ വാണിജ്യവും വ്യവസായവും വികസിപ്പിക്കാനാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



Next Story

RELATED STORIES

Share it