Sub Lead

കോണ്‍ഗ്രസിന്റെ ബംഗാള്‍ ചുമതലയുള്ള ജിതിന്‍ പ്രസാദയ്ക്കു കൊവിഡ്

കോണ്‍ഗ്രസിന്റെ ബംഗാള്‍ ചുമതലയുള്ള ജിതിന്‍ പ്രസാദയ്ക്കു കൊവിഡ്
X

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടംഘട്ടമായി നടന്നുകൊണ്ടിരിക്കെ കോണ്‍ഗ്രസിന്റെ ബംഗാള്‍ ചുമതലയുള്ള ജിതിന്‍ പ്രസാദയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. മുന്‍ മാനവ വിഭവശേഷി സഹമന്ത്രി കൂടിയായ ജിതിന്‍ പ്രസാദ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്നും കുറച്ച് ദിവസങ്ങളായി താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം ക്വാറന്റൈനില്‍ പോവണമെന്നും അദ്ദേഹം അറിയിച്ചു.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിന് മുന്നോടിയായി ഏപ്രില്‍ 5ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംഡി മുഖ്താറിനായി ദക്ഷിണ കൊല്‍ക്കത്ത ജില്ലയിലെ കൊല്‍ക്കത്ത തുറമുഖത്ത് പ്രചാരണം നടത്തിയിരുന്നു. എട്ട് ഘട്ടങ്ങളുള്ള പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 10 ന് നടക്കും.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,15,736 പുതിയ കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1,28,01,785 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 630 മരണങ്ങള്‍ രാജ്യത്ത് റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,856 പേര്‍ക്കാണ് രോഗം ഭേദമായത്. രാജ്യത്തെ ആകെ മരണസംഖ്യ 1,66,177 ആയി ഉയര്‍ന്നു.

Congress Bengal In-Charge Jitin Prasada Tests Covid-19 Postive

Next Story

RELATED STORIES

Share it