Sub Lead

പി കെ ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കിയെന്ന് പരാതി; പിന്നില്‍ സിപിഎമ്മെന്ന് പി കെ ഫിറോസ്

ഫറോക്ക് വാളക്കട ക്ഷേത്ര സമിതിയാണ് ഫിറോസിനെതിരേ പരാതി നല്‍കിയത്.

പി കെ ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കിയെന്ന് പരാതി; പിന്നില്‍ സിപിഎമ്മെന്ന് പി കെ ഫിറോസ്
X

കോഴിക്കോട്: ക്ഷേത്ര വളപ്പില്‍ അതിക്രമിച്ച കയറി സര്‍വേകല്ല് പിഴുത് മാറ്റുകയും ക്ഷേത്രവളപ്പ് അശുദ്ധമാക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരേ ക്ഷേത്ര സമിതിയുടെ പരാതി. ഫറോക്ക് വാളക്കട ക്ഷേത്ര സമിതിയാണ് ഫിറോസിനെതിരേ പരാതി നല്‍കിയത്.


എന്നാല്‍, പരാതിക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ഫിറോസ് ആരോപിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് പരാതി സിപിഎമ്മിന്റെ നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയത്.

ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ വന്ന ഇന്നോവ കാറില്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ചതിന് ശേഷം

തലശ്ശേരിയിലെ ഫസലിനെ കൊന്ന് രക്തത്തുള്ളികള്‍ ടവ്വലിലാക്കി ആര്‍എസ്എസ്സുകാരന്റെ വീട്ട് പടിക്കല്‍ കൊണ്ടിട്ടതിന് ശേഷം ബിജെപിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത് മേമുണ്ടയിലെ മദ്‌റസയില്‍ കൊണ്ടിട്ടതിന് ശേഷം സിപിഎമ്മിന്റെ അടുത്ത നാടകം.

'പി കെ ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കി കെ റെയില്‍ കുറ്റി പിഴുതു'. ഉളുപ്പുണ്ടോ സി.പി.എമ്മേ? എന്നാണ് ഇതുസംബന്ധിച്ച വാര്‍ത്തയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് പി കെ. ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത്.


കെ റെയിലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെയാണ് സര്‍വ്വെകല്ലുകള്‍ പിഴുതുമാറ്റി യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചത്.

പി ക ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ വന്ന ഇന്നോവ കാറില്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ചതിന് ശേഷം തലശ്ശേരിയിലെ ഫസലിനെ കൊന്ന് രക്തത്തുള്ളികള്‍ ടവ്വലിലാക്കി ആര്‍എസ്എസ്സുകാരന്റെ വീട്ട് പടിക്കല്‍ കൊണ്ടിട്ടതിന് ശേഷം ബി.ജെ.പിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത് മേമുണ്ടയിലെ മദ്രസയില്‍ കൊണ്ടിട്ടതിന് ശേഷം സി.പി.എമ്മിന്റെ അടുത്ത നാടകം. 'പി കെ ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കി കെ റെയില്‍ കുറ്റി പിഴുതു'.

ഉളുപ്പുണ്ടോ സി.പി.എമ്മേ..! എന്നാണ് ഇതുസംബന്ധിച്ച വാര്‍ത്തയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് പി കെ. ഫിറോസ് എഴുതിയിരിക്കുന്നത്.


Next Story

RELATED STORIES

Share it