സൗദി സ്വദേശിനിയുടെ പരാതി; മല്ലുട്രാവലര്‍ക്കെതിരേ പീഡനക്കേസ്
BY BSR16 Sep 2023 5:38 AM GMT
X
BSR16 Sep 2023 5:38 AM GMT
കൊച്ചി: അപമര്യാദയായി പെരുമാറിയെന്നു കാണിച്ച് സൗദി വംശജ നല്‍കിയ പരാതിയില്‍ പ്രമുഖ വ്‌ളോഗര്‍ 'മല്ലു ട്രാവലര്‍'ക്കെതിരേ പോലിസ് കേസെടുത്തു. കൊച്ചിയില്‍ ഒരു അഭിമുഖത്തിനെത്തിയപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നു കാണിച്ച് നല്‍കിയ പരാതിയിലാണ് മല്ലൂര്‍ ട്രാവല്‍സ് എന്ന വ്‌ളോഗറായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാക്കിര്‍ സുബ്ഹാനെതിരേ എറണാകുളം സെന്‍ട്രല്‍ പോലിസ് കേസെടുത്തത്. അതേസമയം, പരാതി നൂറു ശതമാനം ഫേക്ക് ആണെന്നും മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടുമെന്നും മല്ലു ട്രാവലര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. കൊച്ചിയിലെ ഹോട്ടലില്‍ അഭിമുഖത്തിനായാണ് സൗദി യുവതിയെ വിളിച്ചുവരുത്തിയത്. വിവാഹം കഴിക്കാനിരിക്കുന്ന യുവാവും യുവതിക്കൊപ്പം ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവ് പുറത്തുപോയ സമയം മല്ലുട്രാവലര്‍ അതിക്രമം കാണിച്ചെന്നായിരുന്നു പരാതിയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഷാക്കിര്‍ സുബ്ഹാനെ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ വിദേശത്താണെന്നാണ് പോലിസിന് ലഭിച്ചവിവരം. പരാതിക്കാരിയുടെ മൊഴിയെടുത്തതായും ഇനി രഹസ്യമൊഴി കൂടി രേഖപ്പെടുത്തുമെന്നും പോലിസ് അറിയിച്ചു. കേസെടുത്തതോടെയാണ് മല്ലു ട്രാവലര്‍ വിശദീകരണവുമായെത്തിയത്. 'എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. എന്നൊട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Next Story
RELATED STORIES
രാജ്യത്ത് ഒരിടത്തും അനുമതിയില്ലാതെ പൊളിക്കരുത്; ബുള്‍ഡോസര്‍ രാജ്...
17 Sep 2024 10:03 AM GMTഗസയില്‍ ഇനിയും നീണ്ട യുദ്ധത്തിന് ഹമാസ് തയ്യാര്‍: യഹ് യാ സിന്‍വാര്‍
17 Sep 2024 7:57 AM GMTജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദിഖ് കാപ്പന് സുപ്രിം കോടതിയില്‍
17 Sep 2024 6:46 AM GMTനടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം
17 Sep 2024 5:50 AM GMTമലപ്പുറത്ത് എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ആശുപത്രിയില്‍
17 Sep 2024 4:36 AM GMTഉമര്‍ ഖാലിദിന്റെ ജയില്‍വാസത്തിന് നാലാണ്ട്; ഡല്‍ഹി കലാപ ഗൂഢാലോചന കേസ്...
14 Sep 2024 5:20 AM GMT