Sub Lead

ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനെതിരെ യുഎസില്‍ പരാതി

ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനെതിരെ യുഎസില്‍ പരാതി
X

വാഷിങ്ടണ്‍: ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ വിദേശ ഏജന്റാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് നീതിന്യായ വകുപ്പില്‍ പരാതി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ യുഎസിലെ ഫോറിന്‍ ഏജന്റ് രജിസ്‌ട്രേഷന്‍ ആക്ട് (എഫ്എആര്‍എ) ലംഘിച്ചോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രെമോണ്ട് ഗുരുദ്വാര സാഹിബാണ് പരാതി നല്‍കിയിരിക്കുന്നത്. പെന്‍സില്‍വാനിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനെ കുറിച്ച് ദേശീയ സുരക്ഷാ രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ആവശ്യം.

ഫോറിന്‍ ഏജന്റ് രജിസ്‌ട്രേഷന്‍ ആക്ട് പാലിക്കുന്ന ഫോറിന്‍ ഏജന്റാണെങ്കില്‍ സംഘടന തങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം പരസ്യപ്പെടുത്തണം. അതായത്, യുഎസ് ജനപ്രതിനിധികളുമായുള്ള ബന്ധം, ഇടപാടുകള്‍, ഇന്ത്യയിലെ സര്‍ക്കാരുമായുള്ള ബന്ധം എന്നിവയെല്ലാം വെളിപ്പെടുത്തണം.

വിദേശ ഉദ്യോഗസ്ഥരും യുഎസ് നിയമനിര്‍മ്മാതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ക്ക് എച്ച്എഎഫ് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഫ്രെമോണ്ട് യുഎസ് അറ്റോണി ജനറല്‍ പാം ബോണ്ടിക്ക് ഗുരുദ്വാര സാഹിബ് നല്‍കിയ പരാതി പറയുന്നു. ''ബിജെപിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടന ശ്രമിച്ചു.-പരാതി പറയുന്നു.

എന്നാല്‍, ആരോപണങ്ങള്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ നിഷേധിച്ചു. തങ്ങള്‍ക്ക് ലോകത്തെ സംഘടനകളുമായും രാഷ്ട്രീയപാര്‍ട്ടികളുമായും ബന്ധമില്ലെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. ഖാലിസ്താന്‍ വികടനവാദികളാണ് പരാതിക്ക് പിന്നിലെന്നും സംഘടന ആരോപിച്ചു.

Next Story

RELATED STORIES

Share it