ബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍ മാത്രമെന്ന് കപില്‍ സിബല്‍

'2014 മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്ന അനീതിക്കെതിരെ പോരാടുക എന്നതാണ് ഇന്‍സാഫിന്റെ മുഖ്യ അജണ്ട. 'അച്ചേ ദിന്‍ ആയെങ്കെ' എന്ന് പറഞ്ഞ ശേഷം അതിനെ കുറിച്ച് മറന്നുപോകുന്നത് പോലെയോ, 'അമൃത് കാല്‍ ആയേഗാ' എന്ന് പറഞ്ഞ് അത് വരുമോ എന്ന് പോലും ആര്‍ക്കും ഉറപ്പില്ലാതിരിക്കുകയും ചെയ്യുന്ന പോലെയുള്ള കാര്യമല്ല ഇന്‍സാഫ് ഉദ്ദേശിക്കുന്നത്. സമൂഹത്തില്‍ ദൃശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ്, അനീതിക്കെതിരെ പോരാടാനാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബംഗാളിലെ ഹൗറയില്‍ രാമനവമി ശോഭായാത്രക്കിടെ വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. റാലിക്കിടെ കല്ലേറുണ്ടായെന്ന് ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രകോപിതരായ ജനക്കൂട്ടം വാഹനങ്ങള്‍ക്ക് തീവയ്ക്കുകയും മസ്ജിദുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസെത്തി കലാപകാരികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഹൗറയില്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. രാമനവമി റാലിക്കിടെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ദല്‍ഹിയിലും വന്‍ തോതിലുള്ള അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്തിലെ വഡോദരയിലും മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലും ശോഭായാത്രക്കിടെ അക്രമങ്ങള്‍ അരങ്ങേറി. ഗുജറാത്തില്‍ റാലിക്കെതിരെ കല്ലേറുണ്ടായെന്നാരോപിച്ചാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിട്ടത്. പഞ്ച്‌റിഗറിലുള്ള മസ്ജിദിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
RELATED STORIES
പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകള്‍ നട്ടു; സല്‍മ ടീച്ചര്‍ക്ക് വനിതാ...
5 Jun 2023 3:36 PM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMT