Sub Lead

വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന ഫെയ്‌സ് ബുക്ക് കമന്റ്: പോലിസുകാരന് സ്ഥലംമാറ്റം

എആര്‍ നഗര്‍ കൊളപ്പുറം സ്വദേശിയും തിരൂര്‍ പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസറും തിരൂര്‍ സിഐയുടെ താത്കാലിക ഡ്രൈവറുമായ രജീഷിനെതിരേയാണ് നടപടി.

വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന ഫെയ്‌സ് ബുക്ക് കമന്റ്: പോലിസുകാരന് സ്ഥലംമാറ്റം
X

തിരൂര്‍: വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഫെയ്‌സ്ബുക്ക് കമന്റിട്ട പോലിസുകാരനെതിരേ അച്ചടക്ക നടപടി. എആര്‍ നഗര്‍ കൊളപ്പുറം സ്വദേശിയും തിരൂര്‍ പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസറും തിരൂര്‍ സിഐയുടെ താത്കാലിക ഡ്രൈവറുമായ രജീഷിനെതിരേയാണ് നടപടി.മലപ്പുറം എആര്‍ ക്യാംപിലേക്കാണ് ഇയാളെ മാറ്റിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍കരീം ഉത്തരവിട്ടു.

സുരേഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ സിഐ ഫര്‍ഷാദ് അന്വേഷണം നടത്തി എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. റിപ്പോര്‍ട്ട് നല്‍കിയാല്‍ തുടര്‍നടപടിയുണ്ടാകും.കൊളപ്പുറം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍സെക്രട്ടറിയും സിപിഎം എആര്‍ നഗര്‍ വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നടപടി ആവശ്യപ്പെട്ട് എസ്പിക്ക് നല്‍കിയ പരാതിയിലാണ് നടപടി.




Next Story

RELATED STORIES

Share it