വര്‍ഗീയ പരാമര്‍ശം; സെന്‍കുമാറിനെതിരേ വനിതാ നേതാവ് പരാതി നല്‍കി

വര്‍ഗീയ പരാമര്‍ശം; സെന്‍കുമാറിനെതിരേ വനിതാ നേതാവ് പരാതി നല്‍കി

പരപ്പനങ്ങാടി: വര്‍ഗീയ വിഷം ചീറ്റി ഒരു സമുദായത്തെ വേട്ടയാടുന്ന മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ വനിതാ നേതാവ് മലപ്പുറം എസ്പിക്ക് പരാതി നല്‍കി. എസ്ഡിപിഐയുടെ വനിത വിഭാഗമായ വിമണ്‍ ഇന്ത്യ മൂവ്‌മെന്റി(വിം) ജില്ലാ നേതാവ് കൂടിയായ സുനീയ ടീച്ചറാണ് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരി 7ന് ഹിന്ദു ഐക്യവേദി പറവൂരില്‍ വച്ച് നടത്തിയ പരിപാടിക്കിടെ ജെഎന്‍യുവിലെ സമരം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കെതിരെയും പൊതുവായും സ്ത്രീകള്‍ക്കെതിരേ പ്രകോപനപരമായി, സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന് നിരക്കാത്ത വിധത്തില്‍ അധിക്ഷേപിക്കുകയും, അവഹേളിക്കുകയും ചെയ്‌തെന്നാണ് പരാതി. സ്ത്രീ എന്ന നിലയ്ക്ക് തനിക്കടക്കം വ്യക്തിപരമായി വേദനിച്ചെന്നും അതുകൊണ്ടാണ് ഇയാള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയതെന്നും സുനീയ ടീച്ചര്‍ പറഞ്ഞു. അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് എസ് പിഅറിയിച്ചതായി സുനീയ ടീച്ചര്‍ അറിയിച്ചു.


RELATED STORIES

Share it
Top