Sub Lead

കാമുകിയുടെ വീട്ടിലെത്തിയ വിദ്യാര്‍ഥിയെ തല്ലിക്കൊന്നു

കാമുകിയുടെ വീട്ടിലെത്തിയ വിദ്യാര്‍ഥിയെ തല്ലിക്കൊന്നു
X

ഗുവാഹത്തി: കാമുകിയെ കാണാന്‍ വീട്ടിലെത്തിയ വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ത്രിപുരയിലെ ഗോമതി ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ബംഗ്ലാദശേി ദമ്പതികളുടെ മകനായ റിപന്‍ സര്‍ക്കാര്‍ എന്ന 12ാം ക്ലാസ് വിദ്യാര്‍ഥിയാണ് മര്‍ദ്ദനമേറ്റു മരിച്ചത്. നേരത്തെയും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ റിപനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനെത്തിയ റിപന്‍ സര്‍ക്കാറിനെ ഒരു സംഘം വീട്ടിനുള്ളില്‍ നിന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് റിപന്റെ അമ്മാവന്‍ പ്രഫുല്ല സര്‍ക്കാറിനെ വിവരമറിയിച്ചു. ഇദ്ദേഹം പെട്ടെന്നുതന്നെ സ്ഥലത്തെത്തിയെങ്കിലും തടിച്ചുകൂടിയവര്‍ തടഞ്ഞു. അമ്മാവനെ പിടിച്ചുവച്ച ശേഷം 17കാരനായ റിപനെ ഗ്രാമീണര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയാണ് മര്‍ദ്ദിച്ചതെന്ന് അമ്മാവന്‍ പറഞ്ഞു. ഇദ്ദേഹം റിപനെ വിട്ടയക്കാന്‍ അപേക്ഷിച്ചെങ്കിലും തടയുകയും ആക്രമിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പോലിസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് ആള്‍ക്കൂട്ടം പിരിഞ്ഞുപോയത്. തുടര്‍ന്ന് റിപന്‍ സര്‍ക്കാറിനെ സമീപത്തെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it