Sub Lead

റിസർവ് മരങ്ങൾ വെട്ടാൻ അനുമതി തേടി സികെ ശശീന്ദ്രൻ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

സർക്കാർ ഉത്തരവിന് പുറത്ത്, പ്രത്യേക പാക്കേജായി പരിഗണിച്ച് ഇത്തരം മരങ്ങൾ വെട്ടാനുള്ള അനുമതി നൽകുന്നതിനെ കുറിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മുൻകൈ എടുത്തത്.

റിസർവ് മരങ്ങൾ വെട്ടാൻ അനുമതി തേടി സികെ ശശീന്ദ്രൻ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്
X

കോഴിക്കോട്: മരം മുറി വിവാദം ചൂടുപിടിച്ചതിന് പിന്നാലെ പട്ടയ ഭൂമികളിലെ റിസർവ് മരങ്ങൾ പൂർണമായും മുറിക്കുവാൻ നേരത്തെ നീക്കങ്ങൾ നടന്നതായുള്ള തെളിവ് പുറത്ത്. പട്ടയ ഭൂമികളിലെ റിസർവ് മരങ്ങൾ മുറിക്കാൻ പ്രത്യേക പാക്കേജായി പരിഗണിച്ച് വെട്ടാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് 2020 ഫെബ്രുവരിയിൽ സികെ ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് നൽകിയ കത്താണ് പുറത്തായിരിക്കുന്നത്.

സർക്കാർ ഉത്തരവിന് പുറത്ത്, പ്രത്യേക പാക്കേജായി പരിഗണിച്ച് ഇത്തരം മരങ്ങൾ വെട്ടാനുള്ള അനുമതി നൽകുന്നതിനെ കുറിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മുൻകൈ എടുത്തത്. വയനാട്ടിലെ പട്ടയ സംരക്ഷണ സമിതിയുടെ ആവശ്യം സികെ ശശീന്ദ്രൻ ആണ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നത്. 2020 ഫെബ്രുവരി 2 നാണ് ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്.



ജില്ലയിലെ റവന്യൂ പട്ടയ ഭൂമിയിലെ റിസർവ് ചെയ്ത ഈട്ടിമരങ്ങൾ മുറിക്കുന്നതു സംബന്ധിച്ച് പൊതു ഫയലിൽ അല്ലാതെ ഒരു പ്രത്യേക പാക്കേജ് ആയി മുറിക്കുന്നതിന് പ്രത്യേക ഉത്തരവ് ഇറക്കണമെന്ന ആവശ്യം പരിഗണിക്കണം' എന്ന എംഎൽഎയുടെ കത്ത് മുഖ്യമന്ത്രി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും വനം അഡിഷനൽ ചീഫ് സെക്രട്ടറിക്കും കൈമാറിയിരുന്നു. 'ആവശ്യം പരിശോധിക്കുക' എന്ന നിർദേശവും നൽകി. ഇതിനു പിന്നാലെയാണ് റവന്യൂ വകുപ്പിൽ നിന്ന് മരംമുറിക്ക് അനുകൂല നീക്കങ്ങൾ നടന്നത്.

2017 മരം മുറി സംബന്ധിച്ച നിയമത്തിൽ സർക്കാർ ഭേദഗതികൾ വരുത്തിയിരുന്നു. ഇതു പ്രകാരം പട്ടയം ലഭിച്ചതിനു ശേഷം ഭൂമിയിൽ നട്ടുപിടിപ്പിച്ചതോ, കിളിർത്തു വന്നതോ ആയ മരങ്ങൾ മുറിക്കാനാണ് പട്ടയ ഉടമകൾക്ക് അവകാശം നൽകിയിരുന്നു. നിയമത്തിൽ വ്യക്തത വരുത്താനെന്ന പേരിൽ സർക്കുലറും ഉത്തരവും ഇറക്കി, റവന്യൂ വകുപ്പ് വ്യാപക മരം വെട്ടിന് വഴി വയ്ക്കുകയും ചെയ്തു.

റവന്യൂ വകുപ്പ് സർക്കുലർ ഇറക്കിയത് 2020 മാർച്ച് 11 നായിരുന്നു. ശശീന്ദ്രന്റെ കത്ത് തുടർ‍ നടപടിക്കായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വി ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറുന്നത് ഫെബ്രുവരി 19നാണ്. തുടർന്നാണ് പട്ടയ ഭൂമിയിൽ നിന്ന് ചന്ദനമൊഴികെ എല്ലാ മരങ്ങളും അനുമതി കൂടാതെ മുറിക്കാമെന്ന സർക്കുലർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കുന്നത്.

2020ലെ സർക്കുലറും ഉത്തരവും പ്രകാരം പട്ടയം ഭൂമിയിൽ വച്ചു പിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങൾക്ക് കർഷകന് അവകാശം നൽകുന്നതായിരുന്നു. പട്ടയ വ്യവസ്ഥ പ്രകാരം, സർക്കാരിൽ നിക്ഷിപ്തമാക്കിയിരുന്ന കൂറ്റൻ മരങ്ങളാണ് ഇതിന്റെ പിറകിൽ വെട്ടിമാറ്റപ്പെട്ടത്.

Next Story

RELATED STORIES

Share it