Sub Lead

സിറിയയില്‍ പോയി പൊട്ടിത്തെറിക്കാതിരുന്നാല്‍ മതി; കോടഞ്ചേരി മിശ്രവിവാഹത്തില്‍ സിഐടിയു നേതാവ്

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം തോമസിനെതിരേ നടപടിയുണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പോസ്റ്റ് വിവാദമായിരിക്കുന്നത്.

സിറിയയില്‍ പോയി പൊട്ടിത്തെറിക്കാതിരുന്നാല്‍ മതി; കോടഞ്ചേരി മിശ്രവിവാഹത്തില്‍ സിഐടിയു നേതാവ്
X

കോഴിക്കോട്: കോടഞ്ചേരിയിലെ സിപിഎം പ്രാദേശിക നേതാവ് ഷെജിന്റേയും ജ്യോയ്‌സ്‌നയുടേയും മിശ്രവിവാഹത്തിനെതിരേ വിദ്വേഷ പ്രചാരണവുമായി സിഐ!ടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി അം?ഗം ബോസ് വെള്ളറട. സിറിയയില്‍ പോയി പൊട്ടിത്തെറിക്കാതിരുന്നാല്‍ മതിയെന്ന മുസ്‌ലിം വിരുദ്ധ പ്രചാരണവുമായാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ രം?ഗത്തെത്തിയത്.

'പെണ്ണേ നീ ക്രിസ്ത്യാനിയായിട്ടോ, ഹിന്ദുവായിട്ടോ, മുസ് ലിമായിട്ടോ എങ്ങനെ വേണോ ജീവിക്ക് സന്തോഷം !, പക്ഷേ 150 എണ്ണം പോയതു പോലെ സിറിയയില്‍ ആടുമേയ്ക്കാന്‍ പോയ് പൊട്ടിത്തെറിക്കാന്‍ പോകാതിരുന്നാല്‍ മതി!' എന്നായിരുന്നു സിഐടിയു ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ സിഐടിയു നേതാവിനെതിരേ സിപിഎം അണികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വിദ്വേഷ പോസ്റ്റിനെതിരേ കമന്റുകളിട്ട മുസ്‌ലിം നാമധാരികളായ സിപിഎം പ്രവര്‍ത്തകരെ 'സുഡാപ്പി' എന്ന് വിളിക്കാനും ഇദ്ദേഹം മറന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.


മിശ്രവിവാഹത്തെ 'ലൗ ജിഹാദ്' എന്ന് വിളിച്ച് മുസ്‌ലിം വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം തോമസിനെതിരേ നടപടിയുണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പോസ്റ്റ് വിവാദമായിരിക്കുന്നത്.

Next Story

RELATED STORIES

Share it