- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഘടകകക്ഷി വകുപ്പുകളോട് ഇടഞ്ഞ് സിഐടിയു; മുഖ്യമന്ത്രി മൗനത്തിൽ
നിലവിൽ വൈദ്യുതി, ജലവിഭവം, ഗതാഗത വകുപ്പുകളിലാണ് സിഐടിയു കലാപക്കൊടി ഉയർത്തിയിരിക്കുന്നത്.

തിരുവനന്തപുരം: ഘടകകക്ഷി വകുപ്പുകളിലെ മന്ത്രിമാർക്കും സ്ഥാപന മേധാവികൾക്കുമെതിരേ സിഐടിയു സന്ധിയില്ലാ സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത് വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ട്രേഡ് യൂനിയൻ രംഗത്ത് നിലനിൽക്കുന്ന തെറ്റായ പ്രവണതകൾ തിരുത്തണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദേശം നൽകിയിരുന്നു. തൊഴിലാളി യൂനിയനുകളിലെ അനഭിലഷണീയ പ്രവണതകൾ തിരുത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.
നിലവിൽ വൈദ്യുതി, ജലവിഭവം, ഗതാഗത വകുപ്പുകളിലാണ് സിഐടിയു കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. കെഎസ്ഇബിയിൽ തൊഴിലാളി യൂനിയൻ നേതാക്കൾക്കെതിരേ സ്വീകരിച്ച നടപടിയിൽ ചെയർമാൻ ഉറച്ചു നിന്നതോടെയാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. സിപിഎം നിർദേശപ്രകാരം വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിയുമായി എ കെ ബാലൻ നടത്തിയ ചർച്ച എങ്ങുമെത്തിയില്ല. ചെയർമാന്റെ തീരുമാനം മന്ത്രിക്ക് തിരുത്താനാകില്ലേ എന്ന ചോദ്യാണ് എ കെ ബാലൻ ഉയർത്തിയത്. മന്ത്രിയുടെ തീരുമാനങ്ങൾ ചെയർമാൻ ചെവിക്കൊള്ളുന്നില്ലെന്ന വിലയിരുത്തലിലാണ് സിപിഎം.
ശമ്പളം മുടങ്ങിയതിനു പിന്നാലെയാണ് കെഎസ്ആർടിസിയിൽ തൊഴിലാളി യൂനിയനുകൾ സമരം പ്രഖ്യാപിച്ചത്. ജനാധിപത്യ കേരളാ കോൺഗ്രസിന്റെ മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷ വിമർശനമാണ് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ ഉന്നയിച്ചത്. കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആന്റണി രാജു ഉത്തരവാദിത്വം കാണിക്കുന്നില്ല എന്നതായിരുന്നു പ്രധാന വിമർശനം.
സ്ഥാപനത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു ആനത്തലവട്ടം തുറന്നടിച്ചത്. സിഎംഡിയും മന്ത്രിയും പങ്കെടുത്ത യോഗത്തിൽ എത്ര എംപാനൽ ജീവനക്കാരുണ്ടെന്ന കണക്ക് പോലും ഉണ്ടായിരുന്നില്ല. രണ്ട് ദിവസത്തിനുള്ളിൽ തരാമെന്നു പറഞ്ഞ കണക്ക് രണ്ട് മാസമായിട്ടും കിട്ടിയില്ല. മന്ത്രിയോട് ചോദിച്ചപ്പോൾ നാളെ തരാം എന്നായിരുന്നു മറുപടി. ഇത്തരം നിരുത്തരവാദിത്വപരമായ സമീപനം സഹിക്കാൻ സാധിക്കില്ലെന്നും ആനത്തലവട്ടം പറഞ്ഞു.
കേരളാ കോൺഗ്രസ് (എം) മന്ത്രി റോഷി അഗസ്റ്റിനു കീഴിലുള്ള വാട്ടർ അതോറിറ്റിയിൽ ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ശമ്പള കമ്മീഷൻ റിപോർട്ട് നൽകി ഒരു വർഷമായിട്ടും ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കൂടുതൽ മേഖലാ ഓഫീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതാണ് സംഘടനയെ പ്രകോപിപ്പിച്ചത്. സർക്കാർ ഓഫീസുകളുടെ എണ്ണം കൂട്ടുന്നത് ഉൾപ്പെടെയാണ് ശുപാർശ. ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടി അതോറിറ്റിക്ക് ബാധ്യത ഉണ്ടാക്കുകയാണെന്നാണ് ആരോപണം.
ഘടക കക്ഷികൾ ഭരിക്കുന്ന വകുപ്പുകൾക്കെതിരേ ഇടത് തൊഴിലാളി സംഘടനകൾ തിരിഞ്ഞിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തന്നെയായിരുന്നു കെഎസ്ഇബിയിലെ യൂനിയൻ നേതാവിന് വാഹനസൗകര്യം ഏർപ്പെടുത്തിയതെന്ന് മുൻ വൈദ്യുത മന്ത്രി എം എം മണി പറഞ്ഞിരുന്നു. സിഐടിയുവിനെതിരേ മുഖ്യമന്ത്രിക്ക് രംഗത്തുവരാൻ സാധിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















