- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ നിയമഭേദഗതി രാജ്യത്തിന്റെ സൗഹൃദവും ഐക്യവും തകര്‍ക്കാന്‍: ഭായ് തേജ് സിങ്
പൗരത്വ ഭേദഗതി നിയമത്തിനെതിരേ എസ് ഡിപിഐ യുമായി ചേര്‍ന്ന് അംബേദ്കര്‍ സമാജ് പാര്‍ട്ടി രാജ്യാവ്യാപകമായ പ്രക്ഷോഭമാണ് സംഘടിപ്പിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു

കോട്ടയം: രാജ്യത്തിന്റെ സൗഹൃദവും ഐക്യവും തകര്‍ക്കാനുള്ള ലക്ഷ്യത്തിലാണ് സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ രാജ്യത്ത് നടപ്പാക്കുന്നതെന്ന് അംബേദ്കര്‍ സമാജ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഭായ് തേജ് സിങ്. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ് ഡിപിഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിന്റെ കോട്ടയം ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ ന്യൂനപക്ഷമായ ഹിന്ദുത്വ വംശീയവാദികള്‍ കേവലം 12 ശതമാനത്തില്‍ താഴെ മാത്രമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷവും ഹിന്ദുത്വത്തിന്റെ ഭാഗമല്ല. അവരെ ഹിന്ദുത്വരാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. മോദിയെയും അമിത് ഷായെയും ഈ നിയമവുമായി മുമ്പോട്ടുപോവാന്‍ അനുവിദിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരേ എസ് ഡിപിഐ യുമായി ചേര്‍ന്ന് അംബേദ്കര്‍ സമാജ് പാര്‍ട്ടി രാജ്യാവ്യാപകമായ പ്രക്ഷോഭമാണ് സംഘടിപ്പിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, പിഡിപി സംസ്ഥാന ഖജാഞ്ചി എം എസ് നൗഷാദ്, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി വി കെ വിമലന്‍, കേരളാ ചേരമര്‍ സംഘം സംസ്ഥാന സെക്രട്ടറി ടി എ സദാനന്ദന്‍, സിഎസ്ഡിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ സി പ്രസന്നന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു, ബി എസ്പി ജില്ലാ പ്രസിഡന്റ് വി എസ് ഷാജന്‍, ഡിസിയുഎഫ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ. അനുരാജ് തിരുമേനി, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ എച്ച് സുനീര്‍ മൗലവി, എസ് ഡിടിയു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് സാലി, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ജമാലുദ്ദീന്‍ മൗലവി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റസിയ ഷഹീര്‍, എന്‍ ഡബ്യൂഎഫ് ജില്ലാ പ്രസിഡന്റ് നസീറ സുബൈര്‍, കാംപസ് ഫ്രണ്ട് പി എ മുഹമ്മദ് രിഫ, എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസന്‍, എസ് ഡിപിഐ കോട്ടയം മണ്ഡലം പ്രസിഡന്റ് അനസ് മുണ്ടകം സംസാരിച്ചു.
എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ഇ എസ് കാജാ ഹുസയ്ന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സമിതിയംഗങ്ങളായ പി ആര്‍ കൃഷ്ണന്‍ കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ് ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, ഷെമീമ, എം ജി പ്രമോദ് സംബന്ധിച്ചു. ഗാന്ധിനഗര്‍ ജങ്ഷനില്‍ നിന്നാരംഭിച്ച സിറ്റിസണ്‍സ് മാര്‍ച്ച് നീലിമംഗലം, കുമാരനല്ലൂര്‍, എസ്.എച്ച് മൗണ്ട്, നാഗമ്പടം, ബേക്കര്‍ ജങ്ഷന്‍ വഴി ടൗണ്‍ ചുറ്റി തിരുനക്കര മൈതാനത്ത് സമാപിച്ചു. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















