Sub Lead

പാംഗോങിലെ ചൈനയുടെ പാലം 'നിയമവിരുദ്ധമായ അധിനിവേശ'മെന്ന് കേന്ദ്രം

1962 മുതല്‍ ചൈന അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭാഗങ്ങളില്‍ കൂടിയാണ് പാലം നിര്‍മിക്കുന്നതെന്ന് സര്‍ക്കാര്‍ രേഖാമൂലമാണ് പാര്‍ലമെന്റിനെ അറിയിച്ചത്. ഈ അനധികൃത കൈവശപ്പെടുത്തലിനെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല.

പാംഗോങിലെ ചൈനയുടെ പാലം നിയമവിരുദ്ധമായ അധിനിവേശമെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് കുറുകെയുള്ള ചൈനീസ് പാലം അനധികൃതമായി കൈവശം വച്ച സ്ഥലത്താണ് നിര്‍മ്മിക്കുന്നതെന്ന് സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അറിയിച്ചു. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മറ്റ് രാജ്യങ്ങള്‍ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.

1962 മുതല്‍ ചൈന അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭാഗങ്ങളില്‍ കൂടിയാണ് പാലം നിര്‍മിക്കുന്നതെന്ന് സര്‍ക്കാര്‍ രേഖാമൂലമാണ് പാര്‍ലമെന്റിനെ അറിയിച്ചത്. ഈ അനധികൃത കൈവശപ്പെടുത്തലിനെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ജമ്മു കശ്മീരിലേയും ലഡാക്കിലേയും തര്‍ക്കമേഖലകള്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും മറ്റ് രാജ്യങ്ങള്‍ ബഹുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു.

ചൈന പണിയുന്ന അരക്കിലോമീറ്റര്‍ നീളമുള്ള പാലം 400 മീറ്ററിലേറെ തീര്‍ന്നു. പണി പൂര്‍ത്തിയാകുന്നതോടെ കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷബാധിതപ്രദേശത്ത് ചൈനയ്ക്ക് സൈനികമായി മേല്‍ക്കൈ ലഭിക്കും. 2020ല്‍ ഇന്ത്യയുമായി സംഘര്‍ഷമുണ്ടായപ്പോള്‍ ചൈനപ്പട്ടാളത്തിന്റെ ആശുപത്രികളും പാര്‍പ്പിടങ്ങളും ഇവിടെയായിരുന്നു.പാംഗോങ്ങിന്റെ വടക്കേക്കരയിലുള്ള പട്ടാളത്തിന് റുടോങ്ങിലെത്താന്‍ തടാകംചുറ്റി ഇപ്പോള്‍ ഏതാണ്ട് 200 കിലോമീറ്ററോളം വാഹനത്തില്‍ സഞ്ചരിക്കണം. പാലവും റോഡുമെത്തുന്നതോടെ ഈ ദൂരം 50 കിലോമീറ്ററായി കുറയും. എട്ട് മീറ്റര്‍ ആണ് പാലത്തിന്റെ വീതി.

1958 മുതല്‍ ചൈനയുടെ കൈവശമുള്ള പ്രദേശത്താണ് പാലം പണിയുന്നതെങ്കിലും ഇത് നിയമവിരുദ്ധ നടപടിയായാണ് ഇന്ത്യ കാണുന്നത്. ചൈനയുമായുള്ള അതിര്‍ത്തിയായ യഥാര്‍ഥ നിയന്ത്രണരേഖയെന്ന് ഇന്ത്യ അവകാശപ്പെടുന്ന സ്ഥലത്താണ് പാലം. പാംഗോങ് തടാകത്തിന്റെ ഏറ്റവും വീതികുറഞ്ഞ ഭാഗമാണിത്.

60 വര്‍ഷംമുമ്പ് ചൈന അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശത്താണ് പാലം പണിയുന്നതെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു. ഇത്തരം അനധികൃത കുടിയേറ്റത്തെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി.


Next Story

RELATED STORIES

Share it