ചൈനീസ് കമ്പനി ഉള്‍പ്പെട്ടെന്ന്; 44 ഹൈസ്പീഡ് ട്രെയിന്‍ നിര്‍മാണ ടെന്‍ഡര്‍ റെയില്‍വേ റദ്ദാക്കി

ഇന്ത്യയില്‍ 44 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മിക്കാന്‍ ആകെ ആറ് കമ്പനികളാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒരെണ്ണം ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള സിആര്‍ആര്‍സി പയനിയര്‍ ഇലക് ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റേതാണ്. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഭാരത് ഇന്‍ഡസ്ട്രീസ്, സന്‍ഗ്രുര്‍, ഇലക്ട്രോവേവ്‌സ് ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിററഡ്, പവര്‍ണെറ്റിക്‌സ് എക്യുപ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് മറ്റു അഞ്ചുകമ്പനികള്‍. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്ജി ഇലക് ട്രിക് കമ്പനി ലിമിറ്റഡും ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫില്‍-മെഡ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ 2015ലാണ് സംയുക്ത സംരംഭം രൂപീകരിച്ചത്. ഇവരുമായുണ്ടാക്കിയ ടെന്‍ഡറാണ് ഇപ്പോള്‍ റെയില്‍വേ മന്ത്രാലയം റദ്ദാക്കിയത്. അതിര്‍ത്തി തര്‍ക്കത്തിനു പിന്നാലെ നിരവധി ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുകയും നികുതി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
China link: Tender for 44 Vande Bharat trains cancelled
RELATED STORIES
തമിഴ് നടനും സംവിധായകനുമായ മാരിമുത്തു ഹൃദയാഘാതത്തെ തുടര്‍ന്ന്...
8 Sep 2023 5:58 AM GMTസിനിമാ-സീരിയല്‍ താരം അപര്‍ണാ നായര്‍ തൂങ്ങിമരിച്ച നിലയില്‍
1 Sep 2023 4:45 AM GMTഅല്ലു അര്ജുന് മികച്ച നടന്; ആലിയ ഭട്ടും കൃതി സാനോണും നടിമാര്‍
24 Aug 2023 1:15 PM GMTപ്രശസ്ത ഹരിയാന ഗായകന് രാജു പഞ്ചാബി അന്തരിച്ചു
22 Aug 2023 7:32 AM GMT'തിരൂരങ്ങാടി: മലബാര്‍ വിപ്ലവ തലസ്ഥാനം' പുസ്തകം പ്രകാശനം ചെയ്തു
21 Aug 2023 1:27 PM GMTയുവ ഹിന്ദി, തമിഴ് നടന് പവന് ഹൃദയാഘാതം മൂലം മരിച്ചു
19 Aug 2023 9:58 AM GMT