Sub Lead

ചൈനീസ് വംശജയായ ആസ്‌ത്രേലിയന്‍ മാധ്യമപ്രവര്‍ത്തകയെ ചൈന അറസ്റ്റ് ചെയ്തു

ചൈനീസ് വംശജയായ ആസ്‌ത്രേലിയന്‍ മാധ്യമപ്രവര്‍ത്തകയെ ചൈന അറസ്റ്റ് ചെയ്തു
X

ബെയ്ജിങ്: ചൈനീസ് വംശജയായ ആസ്‌ത്രേലിയന്‍ മാധ്യമപ്രവര്‍ത്തകയെ ചൈന അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ വിദേശത്തേക്ക് ചോര്‍ത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ചൈനീസ് സര്‍കാര്‍ ഉടമസ്ഥതയിലുള്ള സിജിടിഎന്‍ ചാനല്‍ അവതാരകയയ ചെംഗ് ലീയെയാണ് അറസ്റ്റ് ചെയ്തതെന്ന് ആസ്ത്രേലിയന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.

കഴിഞ്ഞ ആഗസ്ത് മുതല്‍ ജയലില്‍ കഴിയുന്ന ചെംഗ് ലീക്കെതിരെ വെള്ളിയാഴ്ച ഔദ്യോഗിക ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയും തിങ്കളാഴ്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ചെംഗിന് നിയമപരമായ അവകാശങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാനുഷിക പരിഗണനയും അടിസ്ഥാനപരമായ നീതിയും ചെംഗിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി മരിസെ പയ്‌നെ പറഞ്ഞു.

അതേ സമയം ആസ്ത്രേലിയന്‍ ടെലിവിഷന്‍ എബിസിയില്‍ സംസാരിച്ച ചെംഗ് ലീയുടെ കുടുംബ വക്താവ് അറസ്റ്റിന് കാരണമായി ചൈന പറയുന്ന വസ്തുകള്‍ തള്ളിക്കളഞ്ഞു. എന്തെങ്കിലും രാജ്യ രഹസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെംഗ് ലീ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല, എന്താണെന്ന് അറിയാത്ത കാര്യത്തിനാണ് അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് - കുടുംബ വക്താവ് വെന്‍ പറയുന്നു. മെല്‍ബണില്‍ താമസിക്കുന്ന ചെംഗ് ലീയുടെ കുടുംബം അമ്മയും ഒമ്പതും പതിനൊന്നും വയസുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതാണ്.

ചൈനയ്ക്കും ആസ്ത്രേലിയ്ക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന വ്യാപാര നയതന്ത്ര പ്രശ്നങ്ങള്‍ക്കിടയിലാണ് അറസ്റ്റ്. അറസ്റ്റിന് മുമ്പായി തടവിലായ സമയത്ത് ചൈനയിലെ ആസ്ത്രേലിയന്‍ എംബസി അധികൃതര്‍ മൂന്നു തവണ ചെംഗ് ലീയെ സന്ദര്‍ശിച്ചിരുന്നു എന്ന് റിപോര്‍ടുണ്ട്. ഇതില്‍ അവസാനത്തെ കൂടികാഴ്ച ജനുവരി 22നായിരുന്നു. ചെംഗ് ലീയുടെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ആസ്ത്രേലിയന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.

കൊറോണ വൈറസ് മാഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഓസ്ട്രേലിയ ആവശ്യപ്പെട്ടതുമുതല്‍ ഉഭയകക്ഷി ബന്ധം വഷളാകുന്നത് ചെങിന്റെ അറസ്റ്റിന് കാരണമാണെന്ന് സംശയിക്കുന്നു. സിജിടിഎന്റെ ബിസേഷ്യ പ്രോഗ്രാമിന്റെ അവതാരകയയിരുന്നു ചെംഗ്. ചൈനയില്‍ ജനിച്ച അവര്‍ ചൈനയില്‍ തിരിച്ചെത്തുന്നതിനുമുമ്പ് ആസ്ത്രേലിയയില്‍ ഫിനാന്‍സില്‍ ജോലി ചെയ്യുകയും 2003 ല്‍ ബെയ്ജിങ് സിസിടിവിയില്‍ ജേണലിസത്തില്‍ ജോലിയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it