Sub Lead

സംസ്ഥാനത്ത് കുട്ടികള്‍ ഗര്‍ഭിണികളാവുന്നത് വര്‍ധിക്കുന്നു, പ്രതികള്‍ അടുത്ത ബന്ധുക്കള്‍; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

ഇന്റര്‍നെറ്റില്‍ സുലഭമായ നീലച്ചിത്രങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കുകയും തെറ്റായ ആശയങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്നു. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും സുരക്ഷിത ഉപയോഗത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്.

സംസ്ഥാനത്ത് കുട്ടികള്‍ ഗര്‍ഭിണികളാവുന്നത് വര്‍ധിക്കുന്നു, പ്രതികള്‍ അടുത്ത ബന്ധുക്കള്‍; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
X

കൊച്ചി: സംസ്ഥാനത്ത് കുട്ടികള്‍ ഗര്‍ഭം ധരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ തെറ്റായ വഴികളില്‍ സഞ്ചരിക്കാതിരിക്കാനും ചതികളില്‍ വീഴാതിരിക്കാനും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യം അതിപ്രധാനമാണെന്നും ഇക്കാര്യത്തില്‍ സ്‌കൂളുകളിലെ പാഠ്യപദ്ധതിയും ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. 13 വയസ്സുള്ള പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ മാതാവ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തിയത്.

പെണ്‍കുട്ടിയുടെ ഗര്‍ഭം 30 ആഴ്ച പിന്നിട്ട സാഹചര്യത്തില്‍ അത് അലസിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്നുമായിരുന്നു മാതാവിന്റെ ആവശ്യം. ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍കുമാറിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 13 വയസ്സുള്ള പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം സമൂഹത്തില്‍ വലിയ ആകുലത ഉയര്‍ത്തുന്ന ഒന്നാണ്. പ്രായപൂര്‍ത്തിയാവാത്ത സഹോദരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. നിലവില്‍ കുട്ടികള്‍ ഗര്‍ഭം ധരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇത്തരം സംഭവങ്ങളില്‍ കൂടുതലും പ്രതികളായെത്തുന്നത് പെണ്‍കുട്ടികളുടെ അടുത്ത ബന്ധുക്കളാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നത്.

ഇന്റര്‍നെറ്റില്‍ സുലഭമായ നീലച്ചിത്രങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കുകയും തെറ്റായ ആശയങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്നു. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും സുരക്ഷിത ഉപയോഗത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. കൊവിഡ് മഹാമാരിക്ക് അനുബന്ധമായി വിദ്യാഭ്യാസ പ്രക്രിയയില്‍ തടസ്സം നേരിട്ടപ്പോള്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികളില്‍ കൂടുതല്‍ പേരും മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയവയുമായി അടുത്തത്. ഇക്കഴിഞ്ഞ ജൂണ്‍ എട്ടിന് സമാനമായ ഒരു കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് ലൈംഗിക വിദ്യാഭ്യാസത്തിന് നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ലൈംഗിക ബന്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുന്നതില്‍ വിദ്യാഭ്യാസ സംവിധാനത്തിനു കഴിയുന്നില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അഭിപ്രായപ്പെട്ടതും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹരജിക്കാരിയുടെ മകളുടെ ഗര്‍ഭഛിദ്രത്തിന് സിംഗിള്‍ ബെഞ്ച് അനുമതി നല്‍കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിനു വിധേയയാക്കണമെന്നാണ് കോടതി പറഞ്ഞത്.

Next Story

RELATED STORIES

Share it