Sub Lead

ചെര്‍പ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പ്; ബിജെപി നേതൃത്വത്തിനെതിരേ പ്രവര്‍ത്തകര്‍

ബാങ്ക് ചെയര്‍മാന് നേരെ കുറ്റം ആരോപിച്ച് മറ്റ് ആര്‍എസ്എസ് , ബിജെപി നേതാക്കളെ രക്ഷെപ്പടുത്താനാണ് മണ്ഡലം ജില്ലാ കമ്മിറ്റികളുടെ ശ്രമം. തങ്ങള്‍ പ്രമോട്ടേഡ് ഡയറക്ടര്‍മാര്‍ ആണെന്നാണ് ബിജെപി മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ വാദം.

ചെര്‍പ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പ്;  ബിജെപി നേതൃത്വത്തിനെതിരേ പ്രവര്‍ത്തകര്‍
X

ചെര്‍പ്പുളശേരി: ചെര്‍പ്പുളശേരി ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്ക് എന്ന എച്ച്ഡിബി നിധി (ഹിന്ദു ബാങ്ക്) തട്ടിപ്പില്‍ ബിജെപി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍. ഓഹരിയായി ലക്ഷങ്ങള്‍ തട്ടിയവരെ സംരക്ഷിക്കുന്ന നേതൃത്വത്തിന്റെ നിലാപാടിനെതിരെയാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ബാങ്കില്‍ ഓഹരിയായും നിക്ഷേപമായും പണം നല്‍കി പറ്റിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്. പാര്‍ടി നേതൃത്വത്തെ വിശ്വസിച്ചാണ് ഹിന്ദു ബാങ്ക് എന്ന പേരില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ തുടങ്ങിയ ധനകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തകര്‍ പണം നിക്ഷേപിച്ചത്. കടം വാങ്ങിയും സ്വത്ത് വിറ്റും പണം നിക്ഷേപിച്ച നിരവധി പേരുണ്ട്.

ബാങ്ക് ചെയര്‍മാന് നേരെ കുറ്റം ആരോപിച്ച് മറ്റ് ആര്‍എസ്എസ് , ബിജെപി നേതാക്കളെ രക്ഷെപ്പടുത്താനാണ് മണ്ഡലം ജില്ലാ കമ്മിറ്റികളുടെ ശ്രമം. തങ്ങള്‍ പ്രമോട്ടേഡ് ഡയറക്ടര്‍മാര്‍ ആണെന്നാണ് ബിജെപി മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ വാദം. എന്നാല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ കൃത്യമായി പങ്കെടുത്ത് തീരുമാനങ്ങള്‍ എടുത്തിരുന്നു എന്നും ഇവര്‍ സമ്മതിക്കുന്നുണ്ട്. ചെയര്‍മാന് മാത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല എന്ന വസ്തുത നേതാക്കള്‍ക്കും അറിയാം.

ബാങ്കില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അത് മുഴുവന്‍ ഡയറക്ടര്‍മാരുടെയും തീരുമാന പ്രകാരമാണെന്നാണ് ചെയര്‍മാന്റെ പ്രതികരണം. നേതൃത്വം അറിയാതെ ബിജെപി മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഡയറക്ടര്‍മാരായി ബാങ്ക് ആരംഭിക്കാന്‍ കഴിയില്ലെന്നും മണ്ഡലം നേതൃത്വം ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

Next Story

RELATED STORIES

Share it