Big stories

നിര്‍ണായകഘട്ടം പിന്നിട്ടു; ചന്ദ്രയാന്‍- 2 ഭ്രമണപഥത്തില്‍

ചൊവ്വാഴ്ച രാവിലെ 9.02നാണ് ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന നിര്‍ണായകഘട്ടം പൂര്‍ത്തിയായത്. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്കുശേഷമാണ് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ജൂലൈ 22നാണ് ചന്ദ്രയാന്‍ രണ്ടിനായിരുന്നു ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചത്.

നിര്‍ണായകഘട്ടം പിന്നിട്ടു; ചന്ദ്രയാന്‍- 2 ഭ്രമണപഥത്തില്‍
X

ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ട് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച രാവിലെ 9.02നാണ് ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന നിര്‍ണായകഘട്ടം പൂര്‍ത്തിയായത്. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്കുശേഷമാണ് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ജൂലൈ 22നാണ് ചന്ദ്രയാന്‍ രണ്ടിനായിരുന്നു ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയതോടെ വീണ്ടും നാലുതവണ സഞ്ചാരപഥം മാറ്റി ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം.

ചന്ദ്രന്റെ ഭ്രമപഥത്തില്‍ 13 ദിവസം ചുറ്റിയശേഷം സപ്തംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് വിക്രം എന്നു പേരുള്ള ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് ഏഴിനാണ് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇറങ്ങുന്നത്. സേഫ് ലാന്‍ഡിങ് നടക്കുന്നതോടെയാവും ദൗത്യം പൂര്‍ണമായും വിജയകരമെന്ന് പറയാനാവുക. ഇതിനായി ഓര്‍ബിറ്ററില്‍നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ രണ്ടുതവണ ഭ്രമണ പഥത്തില്‍ മാറ്റംവരുത്തി ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ചന്ദ്രനില്‍നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 18078 കിലോമീറ്റര്‍ കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ രണ്ട് പ്രവേശിച്ചിരിക്കുന്നത്.

ഐഎസ്ആര്‍ഒ ടെലിമെട്രിയിലുള്ള മിഷന്‍ ഓപറേഷന്‍ കോപ്ലക്‌സും ട്രാക്കിങ് ആന്റ് കമാന്‍ഡ് നെറ്റ്‌വര്‍ക്കുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ബംഗളൂരുവിനടുത്തുള്ള ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കില്‍നിന്നാണ് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാന്‍ഡറില്‍നിന്നും റോവര്‍ പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും. ഇതില്‍ നേരത്തേ വിജയിച്ചത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ്. ഭൂമിയുടെ ഭ്രമണപഥം വിട്ട് ആഗസ്ത് 14നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമിട്ട് ചന്ദ്രയാന്‍ രണ്ട് യാത്ര തുടങ്ങിയത്.

Next Story

RELATED STORIES

Share it