- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചന്ദ്രയാന്‍ ഉപദേഷ്ടാവും പൗരത്വ പട്ടികയില്‍നിന്ന് പുറത്ത്
അസം സ്വദേശിയാണെങ്കിലും ജിതേന്ദ്രനാഥ് ഗോസ്വാമി ഇപ്പോള്‍ താമസിക്കുന്നത് ഗുജറാത്തിലാണ്. വോട്ട് ചെയ്യുന്നതും ഗുജറാത്തിലാണ്. ഈ സാഹചര്യത്തില്‍ എന്‍സിആറില്‍ ഉള്‍പ്പെടുന്നതിന് അദ്ദേഹം പ്രത്യേക അപേക്ഷ നല്‍കിയിരുന്നില്ല.
ന്യൂഡല്‍ഹി: പ്രമുഖ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഉപദേഷ്ടാവുമായ ജിതേന്ദ്രനാഥ് ഗോസ്വാമിയും അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍നിന്നു പുറത്ത്. അദ്ദേഹത്തിന്റെ കുടുംബവും പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷത്തില്‍ പരം ആളുകളാണ് പുറത്തായത്.
ആഗസത് 31നാണ് സുപ്രിംകോടതി നിര്‍ദേശ പ്രകാരം അന്തിമ പട്ടിക പുറത്തുവിട്ടത്. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയില്‍ 40 ലക്ഷം പേരായിരുന്നു പുറത്ത്. പിന്നീട് അപ്പീലുകള്‍ പരിഗണിച്ച് വീണ്ടും ഇറക്കിയ പട്ടികയില്‍ 21 ലക്ഷത്തോളം പേര്‍ പുതുതായി ഇടംപിടിക്കുകയും 19 ലക്ഷം പേര്‍ പുറത്താവുകയുമായിരുന്നു. പൗരത്വ രേഖകള്‍ ഇല്ലാത്തവരാണ് പട്ടികയ്ക്ക് പുറത്താകുന്നത്.
അസം സ്വദേശിയാണെങ്കിലും ജിതേന്ദ്രനാഥ് ഗോസ്വാമി ഇപ്പോള്‍ താമസിക്കുന്നത് ഗുജറാത്തിലാണ്. വോട്ട് ചെയ്യുന്നതും ഗുജറാത്തിലാണ്. ഈ സാഹചര്യത്തില്‍ എന്‍സിആറില്‍ ഉള്‍പ്പെടുന്നതിന് അദ്ദേഹം പ്രത്യേക അപേക്ഷ നല്‍കിയിരുന്നില്ല. ഇതിനെതുടര്‍ന്നാണ് പട്ടികയില്‍ ഇടംപിടിക്കാതെ പോയതെന്നു അസം നിയമസഭാ സ്പീക്കറായ സഹോദരന്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്റര്‍ ദേശീയ പൗരത്വ രജിസ്റ്ററി (എന്‍സിആര്‍) ന്റെ അന്തിമ പട്ടികയാണ് ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ചത്. പട്ടികയിലില്ലാത്തവരെ രാജ്യത്തിന് പുറത്താക്കുമെന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ് പട്ടിക തയ്യാറാക്കുന്ന നടപടികള്‍ വേഗത്തിലായത്. അസമിലെ ജോര്‍ഹട്ട് സ്വദേശിയായ ജിതേന്ദ്രനാഥ് ഗോസ്വാമി കഴിഞ്ഞ 20 വര്‍ഷമായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് താമസം.
അദ്ദേഹത്തിന്റെ കുടുംബവും ഗുജറാത്തിലാണ്. വോട്ട് ചെയ്യുന്നതും ഗുജറാത്തിലാണ്. അതുകൊണ്ടാണ് എന്‍സിആറില്‍ ഉള്‍പ്പെടാന്‍ അപേക്ഷ സമര്‍പ്പിക്കാതിരുന്നതെന്ന് ഹിതേന്ദ്രനാഥ് പറയുന്നു. ബന്ധുക്കള്‍ ഇപ്പോഴും ജോര്‍ഹട്ടിലാണ്. അവിടെ കുടുംബസ്വത്തുണ്ട്. ഭാവിയില്‍ എന്തെങ്കിലും വിഷയമുണ്ടായാല്‍ ഭൂമി രേഖകള്‍ കാണിച്ച് പരിഹരിക്കും. സഹോദരനോട് സംസാരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. അസമിലേക്ക് തിരിച്ചുപോകാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും ജിതേന്ദ്രനാഥ് ഗോസ്വാമി പറഞ്ഞു.
RELATED STORIES
ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ; യാത്രക്കാര്‍...
22 July 2025 5:54 PM GMTതിരുവനന്തപുരത്ത് 18 വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍
22 July 2025 5:36 PM GMTധര്‍മസ്ഥല: നേത്രാവതി നദിയില്‍ മൃതദേഹം കണ്ടെത്തി
22 July 2025 4:10 PM GMTനിമിഷപ്രിയ: തുടര്‍ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി ...
22 July 2025 3:52 PM GMTഅപ്പാര്‍ട്ട്മെന്റിന്റെ നാലാംനിലയിലെ ടെറസില്‍ നിന്ന് വീണ് യുവതി മരിച്ചു
22 July 2025 2:16 PM GMTജൂലായ് 26 വരെ കനത്ത മഴ ; നാളെ ഒമ്പത് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
22 July 2025 1:40 PM GMT