Sub Lead

ഇന്ത്യയില്‍ ഇനി 28 സംസ്ഥാനങ്ങള്‍, 9 കേന്ദ്രഭരണ പ്രദേശങ്ങള്‍; പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കി കേന്ദ്രം

കഴിഞ്ഞ മാസം 31ന് ജമ്മു കശ്മീരിനെ പകുത്ത് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശമാക്കിയതിനു പിന്നാലെയാണ് രാജ്യത്തിന്റെ പുതിയ ഭൂപടം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.

ഇന്ത്യയില്‍ ഇനി 28 സംസ്ഥാനങ്ങള്‍, 9 കേന്ദ്രഭരണ പ്രദേശങ്ങള്‍; പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കി കേന്ദ്രം
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വെട്ടിമുറിച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി. കഴിഞ്ഞ മാസം 31ന് ജമ്മു കശ്മീരിനെ പകുത്ത് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശമാക്കിയതിനു പിന്നാലെയാണ് രാജ്യത്തിന്റെ പുതിയ ഭൂപടം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.

ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാര്‍ഗില്‍, ലേ ജില്ലകളെ ഒഴിവാക്കിയാണ് ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശം അടയാളപ്പെടുത്തിയിട്ടുള്ളത്. വിഭജനത്തോടെ ഈ രണ്ട് ജില്ലകള്‍ ലഡാക്കിന്റെ ഭാഗമായി മാറി. ജമ്മു കശ്മീര്‍ പകുത്തതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 29ല്‍ നിന്നും 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഏഴില്‍നിന്ന് ഒമ്പത് ആയി ഉയരുകയും ചെയ്തു. ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 144ാം ജന്മദിനമായിരുന്ന ഒക്ടോബര്‍ 31നാണ് കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്നത്.

ഗിരീഷ് ചന്ദ്രമുര്‍മ്മുവിനെ ജമ്മു കശ്മീരിലേയും മുന്‍ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാതൂറിനെ ലഡാക്കിലേയും ലഫ്. ഗവര്‍ണര്‍മാരായി നിയമിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെ ഗോവാ ഗവര്‍ണറായി നിയമിച്ചു. ആഗസ്ത് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനാ വകുപ്പ് റദ്ദാക്കി

സംസ്ഥാനത്തെ വെട്ടിമുറിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചത്. നടപടിക്കു പിന്നാലെ സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it