Sub Lead

എല്ലാ ഫോണുകളിലും കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സെക്യൂരിറ്റി ആപ്പ് ഉള്‍പ്പെടുത്തണമെന്ന് ഉത്തരവ്

എല്ലാ ഫോണുകളിലും കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സെക്യൂരിറ്റി ആപ്പ് ഉള്‍പ്പെടുത്തണമെന്ന് ഉത്തരവ്
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മൊബൈല്‍ഫോണുകളിലും കേന്ദ്രസര്‍ക്കാര്‍ നിര്‍മിച്ച സൈബര്‍ സെക്യൂരിറ്റി ആപ്പ് ഉള്‍പ്പെടുത്തണമെന്ന് ടെലകോം മന്ത്രാലയം. മൊബൈല്‍ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്കാണ് ടെലകോം മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം സാംസങ്, വിവോ, ഒപ്പോ, ഷവോമി, ആപ്പിള്‍ തുടങ്ങിയ കമ്പനികളെല്ലാം സഞ്ചാര്‍ സാത്തി എന്ന ആപ്പ് ഫോണുകളില്‍ ഉള്‍പ്പെടുത്തണം. 90 ദിവസം സമയമാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഈ ആപ്പ് മരവിപ്പിക്കാന്‍ സാധിക്കാത്ത രീതിയിലായിരിക്കണം ഇന്‍സ്റ്റാള്‍ ചെയ്തിരിക്കേണ്ടത്. നിലവില്‍ ആളുകളുടെ കൈകളിലിരിക്കുന്ന ഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ ഇത് ഉള്‍പ്പെടുത്തണം. ആപ്പിള്‍ കമ്പനി തങ്ങളുടെ ആപ്പുകള്‍ ഫോണുകളില്‍ ചേര്‍ക്കാറുണ്ട്. പക്ഷെ, ഏതെങ്കിലും സര്‍ക്കാരുകളുടെയും മൂന്നാം കക്ഷികളുടെയോ ആപ്പുകള്‍ ഉള്‍പ്പെടുത്താറില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ മറ്റു മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ തയ്യാറായില്ല.

Next Story

RELATED STORIES

Share it