Big stories

ദേ​ശീ​യ ജ​ന​സം​ഖ്യാ പട്ടിക: വി​വാ​ദ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ ഈ ​ചോ​ദ്യ​ങ്ങ​ളോ​ട് ശ​ക്ത​മാ​യ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​തി​നേ​ത്തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് കേ​ന്ദ്രം എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

ദേ​ശീ​യ ജ​ന​സം​ഖ്യാ പട്ടിക: വി​വാ​ദ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ
X

ന്യൂഡൽഹി: ദേ​ശീ​യ ജ​ന​സം​ഖ്യാ പട്ടികയിലെ വി​വാ​ദ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. മാ​താ​പി​താ​ക്ക​ളു​ടെ ജ​ന​ന തീ​യ​തി, ജ​ന​ന സ്ഥ​ലം എ​ന്നി​വ​യ്ക്ക് ഉ​ത്ത​രം നി​ർ​ബ​ന്ധ​മി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ നി​ല​പാ​ട്. ഈ ചോദ്യങ്ങൾക്ക് അറിയുമെങ്കിൽ മാത്രം മറുപടി നൽകിയാൽ മതിയെന്ന രീതിയിലേക്ക് മാറ്റാനാണ് നീക്കം.

പൗരത്വ പട്ടികയിൽ നിലനിൽക്കുന്ന അവ്യക്തതകൾ നീക്കാൻ സംസ്ഥാനങ്ങളുമായി വീണ്ടും ആശയവിനിമയം നടത്താനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. നേ​ര​ത്തെ, ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കെ​തി​രേ അ​തി രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്, ഈ ​ര​ണ്ട് ചോ​ദ്യ​ങ്ങ​ളും ഒ​ഴി​വാ​ക്കു​മെ​ന്ന് കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ൾ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ നി​ല​പാ​ട് അ​റി​യി​ച്ചി​രു​ന്നു.

കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ ഈ ​ചോ​ദ്യ​ങ്ങ​ളോ​ട് ശ​ക്ത​മാ​യ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​തി​നേ​ത്തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് കേ​ന്ദ്രം എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. 2019 ജൂലൈ 31നാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ജനസംഖ്യാ പട്ടിക സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്. 2020 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

2010 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരാണ് ദേശീയ ജനസംഖ്യാ പട്ടിക ആരംഭിച്ചത്. എന്നാൽ ആഭ്യന്തര മന്ത്രാലയം തയാറാക്കിയിരിക്കുന്ന ചോദ്യാവലിയിൽ ഒരു ദശകം മുമ്പ് യുപി‌എ സർക്കാർ തയാറാക്കിയതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പൗരത്വ നിയമ ഭേദ​ഗത്ക്ക് പിന്നാലെ ഇത് വിവാദമാവുകയായിരുന്നു.

Next Story

RELATED STORIES

Share it