അഗ്നിപഥില്‍ ഉറച്ച് കേന്ദ്രം;റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ചു
പദ്ധതി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും,രാജ്യത്തിന്റെ സൈന്യത്തിലേക്ക് കൂടുതല്‍ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു
ന്യൂഡല്‍ഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് പ്രതിരോധ സേനകള്‍.കരസേനയില്‍ നിയമനവുമായി ബന്ധപ്പെട്ട് നാളെ വിജ്ഞാപനമിറക്കും.കരസേനയില്‍ റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും.
വ്യോമസേനയില്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 24ന് ആരംഭിക്കും. ഡിസംബറില്‍ അഗ്നിവീരന്മാര്‍ക്ക് പരിശീലനം നല്‍കുന്ന തരത്തിലാണ് നിയമനപ്രക്രിയ നടത്തുക.ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ പത്തിന് നടക്കും.
നാവികസേനയില്‍ 25നായിരിക്കും റിക്രൂട്ട്‌മെന്റ് പരസ്യം നല്‍കുക. നാവികസേനയിലും ഓണ്‍ലൈന്‍ പരീക്ഷ ഒരു മാസത്തിനുള്ളില്‍ത്തന്നെ നടക്കും. നവംബര്‍ 21ന് അഗ്നിവീരന്മാര്‍ക്ക് പരിശീലനം നല്‍കുന്ന തരത്തില്‍ നിയമനപ്രക്രിയ നടത്തുമെന്ന് നാവികസേന അറിയിച്ചു.
പദ്ധതി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും,രാജ്യത്തിന്റെ സൈന്യത്തിലേക്ക് കൂടുതല്‍ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു. അഗ്നിപഥ് പദ്ധതി അനുസരിച്ച് തുടക്കത്തില്‍ 46,000 പേരെയാണ് നിയമിക്കുക. ഭാവിയില്‍ നിയമനം 1.25 ലക്ഷമായി ഉയര്‍ത്തും. അടുത്ത അഞ്ചുവര്‍ഷം ശരാശരി 60000 പേരെ വരെ പ്രതിവര്‍ഷം നിയമിക്കും. ഇത് പിന്നീട് 90000 ആയി ഉയര്‍ത്തും. ഭാവിയില്‍ പ്രതിവര്‍ഷം ഒന്നേകാല്‍ ലക്ഷം പേരെ നിയമിക്കുന്ന തലത്തിലേക്ക് ഉയര്‍ത്തുമെന്നും അനില്‍ പുരി വ്യക്തമാക്കി.
RELATED STORIES
തൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTസുരേഷ് ഗോപിയുടെ പരാതി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു
28 Aug 2024 5:55 PM GMTനിക്ഷേപത്തട്ടിപ്പ്: കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസനെ സസ്പെന്റ്...
15 Aug 2024 3:46 PM GMTചേലക്കരയില്‍ കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി പത്തു...
13 Aug 2024 6:05 AM GMTപരപ്പനങ്ങാടിയിലും ചാവക്കാട്ടും ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദം...
9 Aug 2024 2:37 PM GMTകുന്നംകുളം-തൃശൂര്‍ റോഡ് സഞ്ചാര യോഗ്യമാക്കുക; ഏകദിന നിരാഹാരം നടത്തി
9 Aug 2024 7:05 AM GMT