Sub Lead

ചിദംബരത്തിനെതിരായ സിബിഐ വാദം ഇന്ന് സുപ്രീം കോടതിയില്‍

കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ചിദംബരത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ സിബിഐ കോടതി ഉച്ചക്ക് ശേഷം മൂന്നര മണിക്കും പരിഗണിക്കും.

ചിദംബരത്തിനെതിരായ സിബിഐ വാദം ഇന്ന് സുപ്രീം കോടതിയില്‍
X

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ പി ചിദംബരത്തിന്റെ ചോദ്യം ചെയ്തുള്ള ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചക്ക് ശേഷം 2 മണിക്കാണ് കേസ് പരിഗണിക്കുക. ഡല്‍ഹി റോസ് അവന്യൂവിലെ വിചാരണ കോടതിയാണ് വിധി പറയുക.

കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ചിദംബരത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ സിബിഐ കോടതി ഉച്ചക്ക് ശേഷം മൂന്നര മണിക്കും പരിഗണിക്കും. ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി കഴിഞ്ഞ ദിവസം സുപ്രിം കോടതി പരിഗണിച്ചെങ്കിലും സിബിഐ നിലപാട് അറിയിക്കാത്തതിനാല്‍ ഹരജി ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കോടതി ഇന്ന് വിധി പറയും.

മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചിദംബരം ഹര്‍ജി നല്‍കിരുന്നു. എന്നാല്‍ ഇടക്കാല ഉത്തരവൊന്നും ഇല്ലാത്തതിനാല്‍ കസ്റ്റഡി നിലനില്‍ക്കുമെന്നാണ് സിബിഐ വാദം.ഇന്നലെ പരിഗണിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചെങ്കിലും കോടതി ഉത്തരവിലെ അവ്യക്തത കാരണം ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.

Next Story

RELATED STORIES

Share it