Sub Lead

സത്യപാൽ മാലികിനെതിരേ അന്വേഷണം; 30 ഇടങ്ങളിൽ സിബിഐ പരിശോധന

സത്യപാൽ മാലികിനെതിരേ അന്വേഷണം; 30 ഇടങ്ങളിൽ സിബിഐ പരിശോധന
X

ന്യൂഡൽഹി: ജമ്മു-കശ്മീർ മുൻ ഗവർണർ സത്യപാൽ മാലികുമായി ബന്ധമുള്ള ഡല്‍ഹിയിലെ വസതിയിലടക്കം 30 ഇടങ്ങളിൽ സിബിഐ പരിശോധന. കിറു ഹൈഡ്രോ പവർ പ്രോജക്ട് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. ഇന്നു രാവിലെയാണ് സിബിഐ സംഘം പരിശോധന ആരംഭിച്ചത്. നൂറോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘങ്ങളാണ് വിവിധ നഗരങ്ങളിലെ 30 സ്ഥലങ്ങളിൽ മിന്നൽ പരിശോധനയ്ക്ക് എത്തിയത്.

2,200 കോടി രൂ. മതിപ്പുള്ള കിറു ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിൻ്റെ നിർമാണ പ്രവൃത്തികൾ നൽകുന്നതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. പ്രോജക്ടിൻ്റെ കരാർ ജോലികൾ കൈമാറുന്നതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ സത്യപാൽ മാലിക് ഉൾപ്പെടെ അഞ്ചുപേർക്കെതിരേ 2022 ഏപ്രിലിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2018 ആഗസ്റ്റ് 23നും 2019 ഒക്ടോബർ 30നും ഇടയിൽ സത്യപാൽ മാലിക് ജമ്മു-കശ്മീർ ഗവർണർ പദവിയിലിരിക്കെ രണ്ട് ഫയലുകൾ തീർപ്പാക്കുന്നതിന് അദ്ദേഹത്തിന് 300 കോടി രൂപയുടെ കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടു എന്നാണ് ആരോപണം.

ഏതാനും ദിവസങ്ങളായി സത്യപാൽ മാലിക് ആശുപത്രിയിൽ ചികിൽസയിലാണ്. താൻ രോഗശയ്യയിലായിരിക്കെ തൻ്റെ വസതി റെയ്ഡ് ചെയ്യുകയും ഡ്രൈവറെയും സഹായിയെയും പരിശോധനയുടെ പേരിൽ പീഡിപ്പിക്കുകയുമാണ് അന്വേഷണ ഏജൻസികൾ എന്ന് ആരോപണങ്ങളോട് സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹം പ്രതികരിച്ചു.

"റെയ്ഡുകളെ ഞാൻ ഭയപ്പെടുന്നില്ല. ഞാൻ കർഷകർക്കൊപ്പം തന്നെ നിൽക്കുന്നു. ഇത്തരം നടപടികളിൽ ഭയന്ന് ഞാൻ പിന്മാറില്ല", അദ്ദേഹം കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി സർക്കാരിനെതിരേ അതിരൂക്ഷമായ നിരവധി രാഷ്ട്രീയ വിമർശനങ്ങൾ സത്യപാൽ മാലിക് ഉന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അഞ്ചു പേരുടെ വസതികളിലും മറ്റും ജനുവരിയിൽ സിബിഐ പരിശോധന നടത്തിയിരുന്നു.

Next Story

RELATED STORIES

Share it