Sub Lead

16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അമിത് ഷായുടെ ഓഫിസ് ജീവനക്കാരന്‍ അറസ്റ്റില്‍

ഇന്ന് രാവിലെ 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫിസറായ ധീരജ് കുമാര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തതെന്ന് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഐഎഎന്‍എസിനോട് പറഞ്ഞു.

16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അമിത് ഷായുടെ ഓഫിസ് ജീവനക്കാരന്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫിസിലെ ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫിസറായ ധീരജ് കുമാര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തതെന്ന് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഐഎഎന്‍എസിനോട് പറഞ്ഞു. ഇന്ത്യന്‍ പോലിസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേസില്‍ സഹായം വാഗ്ദാനം ചെയ്താണ് സിങ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഐപിഎസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേസില്‍ സ്വാധീനം ചെലുത്താന്‍ സിങ് ശ്രമിച്ചിരുന്നതായും സംഭവം ഒത്തുതീര്‍പ്പാക്കാന്‍ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന് ഇദ്ദേഹം രണ്ടു കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കിയ വാഗ്ദാനം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ സിബിഐ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിബിഐ ഒരുക്കിയ കെണിയില്‍ ഇയാള്‍ വീഴുകയായിരുന്നു.

Next Story

RELATED STORIES

Share it