Sub Lead

പതിമൂന്നുകാരന്‍ മീന്‍വണ്ടിയിടിച്ച് മരിച്ചു; മൃതദേഹത്തിന് സമീപത്ത് നിന്ന് മീന്‍ ശേഖരിച്ച് ആള്‍ക്കൂട്ടം

പതിമൂന്നുകാരന്‍ മീന്‍വണ്ടിയിടിച്ച് മരിച്ചു; മൃതദേഹത്തിന് സമീപത്ത് നിന്ന് മീന്‍ ശേഖരിച്ച് ആള്‍ക്കൂട്ടം
X

പറ്റ്‌ന: ബിഹാറിലെ സീതാമഹിയില്‍ പതിമൂന്നുകാരന്‍ മീന്‍ വണ്ടിയിടിച്ച് മരിച്ചു. കുട്ടിയുടെ മൃതദേഹം റോഡില്‍ കിടക്കുമ്പോള്‍ അത് ശ്രദ്ധിക്കാതെ ആള്‍ക്കൂട്ടം മീന്‍വണ്ടിയില്‍ നിന്നും വീണ മീന്‍ ശേഖരിച്ചു. സീതാമഹിയിലെ ജാഹിഹാത്ത് ഗ്രാമത്തിലാണ് സംഭവം. റിതേഷ് കുമാര്‍ എന്ന ഗോലുവാണ് അപകടത്തില്‍ മരിച്ചതെന്ന് പോലിസ് അറിയിച്ചു. റിതേഷ് കുമാറിന് മേല്‍ ഇടിച്ച ശേഷം മീന്‍വണ്ടി മറിഞ്ഞിരുന്നു. ഇതോടെ റോഡില്‍ വീണ മീനാണ് നാട്ടുകാര്‍ ശേഖരിച്ചത്. സംഭവം കണ്ട ചിലര്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് നാട്ടുകാരെ പിരിച്ചുവിട്ടു. റിതേഷ് കോച്ചിങ് ക്ലാസിന് പോവുമ്പോഴാണ് അപകടമുണ്ടായതെന്ന് പുപ്രി എസ്എച്ചഒ രാംശങ്കര്‍ കുമാര്‍ പറഞ്ഞു. വാന്‍ പിടിച്ചെടുത്തെന്നും ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it