ഹനുമാന് വിഗ്രത്തിന്റെ കാലില് തൊട്ടു പ്രാര്ഥന; പിന്നാലെ പണപ്പെട്ടിയുമായി കടന്നു, പ്രതി അറസ്റ്റില്(വീഡിയോ)
ഹനുമാന് വിഗ്രഹത്തിന്റെ കാലില് തൊട്ട് വന്ദിക്കുകയും പ്രാര്ഥിക്കുകയും ചെയ്ത ശേഷമായിരുന്നു യുവാവ് പണപ്പെട്ടിയുമെടുത്ത് സ്ഥലംവിട്ടത്.

താനെ: മഹാരാഷ്ട്രയിലെ താനെയില് ഹനുമാന് ക്ഷേത്രത്തില് കവര്ച്ച. പ്രതിയെ മണിക്കൂറുകള്ക്കകം പോലിസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച പണം ഇയാളില് നിന്ന് കണ്ടെടുത്തതായി പോലിസ് അറിയിച്ചു. ഹനുമാന് വിഗ്രഹത്തിന്റെ കാലില് തൊട്ട് വന്ദിക്കുകയും പ്രാര്ഥിക്കുകയും ചെയ്ത ശേഷമായിരുന്നു യുവാവ് പണപ്പെട്ടിയുമെടുത്ത് സ്ഥലംവിട്ടത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള് പുറത്തുവന്നിരുന്നു. പിന്നാലെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
താനെയിലെ ഖോപത് പ്രദേശത്തെ ഹനുമാന് ക്ഷേത്രത്തില് നവംബര് ഒമ്പതിനായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ വാതില് പൊളിച്ച് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. ശേഷം പണപ്പെട്ടി കവര്ന്നു. വിഡിയോയില് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതും വിഗ്രഹത്തിന്റെ കാലില് തൊട്ട് നമസ്കരിക്കുന്നതും കാണാനാകും.
ശനിയാഴ്ച നൗപദ പോലിസ് പ്രതിയെ പിടികൂടി. ഇയാളില്നിന്ന് മോഷണം പോയ പണം കണ്ടെടുത്തതായി പോലിസ് പറഞ്ഞു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിലാണ് പോലിസ് കേസ് എടുത്തത്.
#Maharashtra: Thief touches #God's feet before STEALING donation box from #temple in #Thane | #Viral #Video pic.twitter.com/1rdHTe9rl0
— Journalist Anurag K Sason (@AnuragSason) November 13, 2021
RELATED STORIES
ഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില് മാസ്ക് കര്ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് ലാലു പ്രസാദ് യാദവിനെ സന്ദര്ശിച്ചു
17 Aug 2022 6:01 PM GMTമുസ്ലിം യുവാക്കള്ക്കൊപ്പം ഹിന്ദു യുവതികള് വിനോദയാത്ര പോയി; ബജ്റംഗ് ...
17 Aug 2022 5:34 PM GMT