ആര്‍എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്‌മെന്റ് പ്രതിഷേധം
കൊച്ചി: വിശുദ്ധ ദേവസഹായം പിള്ളയെയും കത്തോലിക്ക സഭയെയും അവഹേളിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച ആര്‍എസ്എസ് മുഖപത്രമായ 'കേസരി' കത്തിച്ച് കെസിവൈഎം കൊച്ചി രൂപതയുടെ പ്രതിഷേധം.
ആര്‍എസ്എസ് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്നും ചരിത്രത്തെ വളച്ചൊടിക്കുകയും നുണകള്‍ അച്ചടിച്ച് അവതരിപ്പിച്ച ലേഖനം പിന്‍വലിക്കണമെന്നും കൊച്ചി രൂപത പിആര്‍ഓ ഫാ. ജോണി സേവ്യര്‍ പുതുകാട്ട് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുക്കൊണ്ട് പറഞ്ഞു.
കെസിവൈഎം കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. മെല്‍റ്റസ് കൊല്ലശ്ശേരി, ജനറല്‍ സെക്രട്ടറി ജെയ്ജിന്‍ ജോയ്, ഡാനിയ ആന്റണി, ടിഫി ഫ്രാന്‍സിസ്, അലീഷ ട്രീസ, ജോസഫ് ആശിഷ്, ലോറന്‍സ് ജിത്തു എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിയുടെ ജൂണ്‍ 10 ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വി. ദേവസഹായം പിള്ളയെക്കുറിച്ചുള്ള ലേഖനത്തില്‍ കത്തോലിക്കാ സഭയെ അവഹേളിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ് ഉണ്ടായിരിന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT