Latest News

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്
X

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത വേനല്‍ തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5,933 മെഗാവാട്ട് ആയി ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 12.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത്.

വേനല്‍ ചൂട് അസഹനീയമായി തുടരുന്നതും എസി, കൂളര്‍ തുടങ്ങിയ ഉപകരണങ്ങളുടെ അമിത ഉപയോഗവുമാണ് ഉപഭോഗം കുതിച്ചുയരാന്‍ കാരണം. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ വൈകുന്നേരം ആറു മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.

Next Story

RELATED STORIES

Share it