Sub Lead

വിമാനത്തിനകത്ത് പൂച്ച കയറി; രണ്ട് ദിവസം സര്‍വീസ് മുടങ്ങി (വീഡിയോ)

വിമാനത്തിനകത്ത് പൂച്ച കയറി; രണ്ട് ദിവസം സര്‍വീസ് മുടങ്ങി (വീഡിയോ)
X

റോം: ഇറ്റലിയിലെ റോമില്‍ നിന്നും ജര്‍മനിയിലേക്ക് പുറപ്പെടാന്‍ തുടങ്ങിയ വിമാനത്തിനകത്ത് പൂച്ചയെ കണ്ടെത്തി. പൂച്ചയെ പുറത്താക്കാന്‍ രണ്ടുദിവസമെടുത്തതിനാല്‍ ടിക്കറ്റെടുത്ത എല്ലാവരുടെയും യാത്ര മുടങ്ങി. വിമാനം റണ്‍വേയില്‍ ഓടിത്തുടങ്ങിയ ശേഷമാണ് പൂച്ചയുടെ കരച്ചില്‍ ജീവനക്കാര്‍ കേട്ടതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു.

പൂച്ചയെ കണ്ടെത്താന്‍ മെക്കാനിക്കുകള്‍ സൂക്ഷ്മ പരിശോധന നടത്തി. വിമാനത്തിലെ വിവിധ അറകള്‍ തുറന്നു പരിശോധിച്ചെങ്കിലും പൂച്ചയെ കണ്ടില്ല. അവസാനം ഇലക്ട്രിക് ബേയിലാണ് പൂച്ചയെ കണ്ടത്. ബോയിങ്-737 വിമാനത്തിലെ വയറുകള്‍ പൂച്ച കടിച്ചുമുറിച്ചിരുന്നതായും കണ്ടെത്തി. ഇതോടെ സുരക്ഷാപരിശോധന നടത്തിയാണ് വിമാനം വീണ്ടും സര്‍വീസ് ആരംഭിച്ചത്. സുഡാനിലെ ഖാര്‍തൂമില്‍ നിന്ന് ഖത്തറിലേക്ക് പോവുന്ന വിമാനത്തില്‍ 2021ല്‍ പൂച്ചയെ കണ്ടെത്തിയിരുന്നു. ആകാശത്ത് വച്ച് ഈ പൂച്ച പൈലറ്റിനെ ആക്രമിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it