ബിജെപിക്കെതിരേ പരാമര്‍ശം നടത്തിയതിന് നടന്‍ വിനായകനെതിരേ വംശീയാധിക്ഷേപം
കേരളത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും ഒന്നും ചെയ്യാനാവില്ല. നാം മിടുമിടുക്കന്‍മാരാണ്. ഈ തിരഞ്ഞെടുപ്പിലും നാം ഇത് കാണിച്ചുകൊടുത്തതാണെന്നും വിനായകന്‍ പറഞ്ഞിരുന്നു.
കോഴിക്കോട്: ചാനല്‍ അഭിമുഖത്തില്‍ ബിജെപിക്കെതിരായ പരാമര്‍ശം നടത്തിയ നടന്‍ വിനായകനെതിരേ വംശീയ അധിക്ഷേപം. സോഷ്യല്‍മീഡിയയില്‍ വിനായകനെതിരേ തെറിയഭിഷേകം നടത്തിയ സംഘപരിവാര്‍ അനുകൂലികള്‍ ജാതീയമായും അദ്ദേഹത്തെ അധിക്ഷിപിച്ചു.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും അജണ്ടകള്‍ കേരളത്തിലെ ജനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. കേരളത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും ഒന്നും ചെയ്യാനാവില്ല. നാം മിടുമിടുക്കന്‍മാരാണ്. ഈ തിരഞ്ഞെടുപ്പിലും നാം ഇത് കാണിച്ചുകൊടുത്തതാണെന്നും വിനായകന്‍ പറഞ്ഞിരുന്നു.
താന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണെന്നും എന്നാല്‍ സജീവരാഷ്ട്രീയത്തിലേക്കില്ലെന്നും വ്യക്തമാക്കിയ വിനായകന്‍ തന്റെ പണി അഭിനയമാണെന്നും ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. കരിങ്കുരങ്ങെന്നും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നവനെന്നുമൊക്കെ വിളിച്ച സംഘപരിവാര്‍ അനുകൂലികള്‍ വംശീയാധിക്ഷേപവും നടത്തുന്നുണ്ട്.
RELATED STORIES
അരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്‍
30 Sep 2023 6:30 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTസംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില്‍ ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഏഷ്യന്‍ ഗെയിംസ്; അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ മെഡല്‍: വനിതകളുടെ...
29 Sep 2023 3:52 PM GMT