Sub Lead

മോദിയെ വിമര്‍ശിച്ച് 'സാമ്‌ന'യില്‍ ലേഖനം; ശിവസേനാ നേതാവിനെതിരേ രാജ്യദ്രോഹക്കേസ്

മോദിയെ വിമര്‍ശിച്ച് സാമ്‌നയില്‍ ലേഖനം; ശിവസേനാ നേതാവിനെതിരേ രാജ്യദ്രോഹക്കേസ്
X

മുംബൈ: പാര്‍ട്ടി മുഖപത്രമായ 'സാമ്‌ന'യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന് ശിവസേനാ നേതാവിനെതിരേ രാജ്യദ്രോഹക്കേസ്. ശിവസേന(ഉദ്ദവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്തിനെതിരേയാണ് യവത്മാല്‍ പോലീസ് കേസെടുത്തത്. ഡിസംബര്‍ 10ന് എഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരേ ആക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ബിജെപിയുടെ യവത്മാല്‍ ജില്ലാ കോഓഡിനേറ്റര്‍ നിതിന്‍ ഭൂതാഡ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ശിവസേനയുടെ മുഖപത്രമായ 'സാമ്‌ന'യുടെ എക്‌സിക്യുട്ടീവ് എഡിറ്ററാണ് രാജ്യസഭാംഗം കൂടിയായ സഞ്ജയ് റാവത്ത്. ഐപിസി സെക്ഷന്‍ 124(എ-രാജ്യദ്രോഹം), 153(എ-മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ ഐപിസ 505 (2-ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ വളര്‍ത്തല്‍ എന്ന വകുപ്പും ചുമത്തിയിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രിക്കെതിരേ സംസാരിച്ചതിനാലാണ് തനിക്കെതിരെ കേസെടുത്തതെന്നും രാജ്യത്ത് ഇപ്പോഴും ജനാധിപത്യമുണ്ടെന്നും ശിവസേന(യുബിടി) നേതാവ് സഞ്ജയ് റാവത്ത് പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it