കര്‍ണാടകയില്‍ സര്‍ക്കാര്‍ വീഴുമോ? 'ഓപറേഷന്‍ ലോട്ടസു'മായി ബിജെപി

കര്‍ണാടകയിലെ നിലവിലെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപറേഷന്‍ ലോട്ടസ് ഉടന്‍ വിജയം കാണുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബിജെപി നേതാക്കള്‍. മകരസംക്രാന്തിക്ക് ശേഷം കര്‍ണാടകയില്‍ പുതിയ സര്‍ക്കാരായിരിക്കുമെന്ന പ്രഖ്യാപനവും ഇതിനിടെ ഒരു മുതിര്‍ന്ന നേതാവ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയിട്ടുണ്ട്.
ഓപറേഷന്‍ ലോട്ടസ്
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ഓപറേഷന്‍ ലോട്ടസ്' ആരംഭിച്ചതായി ബിജെപി നേതാക്കള്‍ നതന്നെയാണ് സൂചന നല്‍കുന്നത്.കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം മുംബൈയിലെ ഹോട്ടലില്‍ ഉണ്ടെന്നും കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപി നേതാക്കള്‍ ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഈ പശ്ചാത്തലത്തിലാണ് കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമി നേതൃത്വത്തിലുള്ള ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അണിയറയില്‍ ശക്തമായ നീക്കം നടക്കുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
അട്ടിമറി സാധ്യത തള്ളി കുമാരസ്വാമി
അതേസമയം, അട്ടിമറി സാധ്യത മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തള്ളി. തന്റെ സര്‍ക്കാരിന് സംഘപരിവാര്‍ പാര്‍ട്ടികളുടെ ഒരു ഭീഷണിയും തത്കാലമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.'കുതിരക്കച്ചടമാണ് ബി.ജെ.പി ഇപ്പോള്‍ കര്‍ണാടകയില്‍ നടത്തുന്നത്. തങ്ങളുടെ ചില എംഎല്‍എമാരെ അവര്‍ ചാക്കിട്ടു പിടിച്ചിരിക്കുകയാണ്. അവര്‍ ഇപ്പോള്‍ മുംബൈയിലെ ഹോട്ടലില്‍ ബിജെപി എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കും ഒപ്പമാണ് ഉള്ളത്. അവിടെ എന്താണ് നടക്കുന്നതെന്നും വാഗ്ദാനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമെന്നും ശിവകുമാര്‍ പറഞ്ഞു.സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ദിനേഷ് ഗുണ്ടുവിനും ഇക്കാര്യങ്ങളെല്ലാം അറിയാമെന്ന് കരുതുന്നു. ബിജെപിയുടെ അട്ടിമറി ശ്രമങ്ങള്‍ വിജയിക്കാന്‍ പോവുന്നില്ലെന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.
വാഗ്ദാനം പണവും പദവിയും
വന്‍ തുകയും മന്ത്രിസ്ഥാനവുമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് എംഎല്‍എമാര്‍ വ്യക്തമാക്കിയത്.നേരത്തെ ഭരണം അട്ടിമറിക്കുന്നതിന് 100 കോടി വാഗ്ദാനമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കഴിഞ്ഞ ആഴ്ച മധ്യപ്രദേശിലെ ഭരണം അട്ടിമറിക്കാന്‍ 100 കോടി രൂപ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിംഗ് വെളിപ്പെടുത്തിയിരുന്നു.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT