Sub Lead

വോട്ട് ചെയ്യുന്നത് മൊബൈല്‍ ഫോണിലൂടെ പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

വോട്ട് ചെയ്യുന്നത് മൊബൈല്‍ ഫോണിലൂടെ പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്
X

തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാള്‍ക്കെതിരേ കേസെടുത്തു. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലിക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആണ് സെയ്താലി. ഡിസംബര്‍ ഒമ്പതിന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഇയാള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഭാരതീയ ന്യായസംഹിതയിലെ 192-ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരമാണ് സെയ്താലിക്കെതിരേ നെടുമങ്ങാട് പോലിസ് കേസെടുത്തത്. മൂന്നുമാസംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.

Next Story

RELATED STORIES

Share it