Sub Lead

കെ കെ മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിയേയും തുഷാറിനേയും പ്രതിയാക്കി കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

കെ കെ മഹേശന്‍ എസ്എന്‍ഡിപി ശാഖ ഓഫിസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയിലാണ് ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

കെ കെ മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിയേയും   തുഷാറിനേയും പ്രതിയാക്കി കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി
X

ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചു കുളങ്ങര യൂനിയന്‍ സെക്രട്ടറി കെ കെ മഹേശന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ സഹായി കെ കെ അശോകനും ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി ബോര്‍ഡ് അംഗവുമായ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് കോടതി.

കെ കെ മഹേശന്‍ എസ്എന്‍ഡിപി ശാഖ ഓഫിസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയിലാണ് ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്. മാരാരിക്കുളം പോലിസിനോടാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തി എഫ്‌ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്.

ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ സുപ്രധാന ഉത്തരവിട്ടത്. വെള്ളാപ്പള്ളി, അശോകന്‍, തുഷാര്‍ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളായി കേസെടുക്കാനാണ് കോടതിയുടെ നിര്‍ദേശം. അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്. മഹേശന്റെ ആത്മഹത്യ വിവാദമായതിന് പിന്നാലെ ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയമിച്ചെങ്കിലും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് മഹേശന്റെ ഭാര്യ കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it