പാസില്ലാതെ അതിര്‍ത്തി കടത്തിയതിനു കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്
BY BSR18 May 2020 2:21 AM GMT
X
BSR18 May 2020 2:21 AM GMT
കാസര്‍കോട്: കൊവിഡ് നിയന്ത്രണം ലംഘിച്ച് പാസില്ലാതെ അതിര്‍ത്തി കടത്തിയതിനു കോണ്‍ഗ്രസ് നേതാവായ പഞ്ചായത്തംഗത്തിനെതിരേ കേസ്. മഹാരാഷ്ട്രയില്‍നിന്നു കര്‍ണാടക വഴിയെത്തിയയാളെ കേരളത്തിലേക്ക് പാസില്ലാതെ കടത്തിയതിനാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാവും ദേലംപാടി പഞ്ചായത്ത് അംഗവുമായ കൊറഗപ്പാ റായിക്കെതിരേ കേസെടുത്തു. കര്‍ണാടകയിലെ സുള്ള്യയില്നിന്നാണ് ഇദ്ദേഹത്തെ എത്തിച്ചത്. കേരളത്തിലേക്ക് പ്രവേശിക്കാന്‍ പാസില്ലാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് കൊറഗപ്പ റായിയാണ് കേരളത്തിലേക്കു കടത്തിയത്. പോലിസ് പരിശോധനയില്ലാത്ത കാട്ടുപാതയിലൂടെയാണ് ഇദ്ദേഹം ദേലംപാടിയിലെത്തിയത്. ഇരുവരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
മകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMTഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTവയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനയുടെ വയറ്റില്‍ വീണ്ടും മുഴ;...
18 April 2024 7:01 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMT