Sub Lead

മദ്യലഹരിയില്‍ മല്‍സരയോട്ടം; മഹിന്ദ്ര ഥാര്‍ ടാക്‌സിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു; നാലു പേര്‍ക്ക് ഗുരുതര പരിക്ക്

ഇന്നലെ രാത്രി പത്തോടെയാണ് അപകടമുണ്ടായത്. ടാക്‌സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. രവിശങ്കറിന്റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്‌സി ഡ്രൈവര്‍ രാജന്‍ എന്നിവരാണ് ചികിത്സയില്‍ തുടരുന്നത്. ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.

മദ്യലഹരിയില്‍ മല്‍സരയോട്ടം; മഹിന്ദ്ര ഥാര്‍ ടാക്‌സിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു; നാലു പേര്‍ക്ക് ഗുരുതര പരിക്ക്
X

തൃശൂര്‍: തൃശൂരില്‍ മത്സരയോട്ടം നടത്തിയ ആഢംബര വാഹനങ്ങളിലൊന്ന് ടാക്‌സി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെയാണ് അപകടമുണ്ടായത്. ടാക്‌സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. രവിശങ്കറിന്റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്‌സി ഡ്രൈവര്‍ രാജന്‍ എന്നിവരാണ് ചികിത്സയില്‍ തുടരുന്നത്. ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.

പോട്ടൂരില്‍ വെച്ച് മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് ഥാര്‍ ടാക്‌സിയിലേക്ക് ഇടിച്ച് കയറിയത്. പരിക്കേറ്റ നാലു പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാരുടെ ആരോപണം. ബിഎംഡബ്ല്യൂ കാര്‍ നിര്‍ത്താതെ പോയി. ഥാറില്‍ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. കാറിലുണ്ടായിരുന്ന ഷെറിന്‍ എന്നയാളാണ് പോലിസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്ക് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it