റിയാദിനു സമീപം വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികള് മരിച്ചു

റിയാദ്: റിയാദിനു സമീപത്തെ അല്റെയ്നിലുണ്ടായ വാഹനാപകടത്തില് മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു യുവാക്കള് മരിച്ചു. പന്താരങ്ങാടി വലിയപീടിയേക്കല് മുഹമ്മദ് അലിയുടെ മകന് മുഹമ്മദ് വസീം(34), വലിയ പീടിയേക്കല് മുബാറക്കിന്റെ മകന് മുഹമ്മദ് മുനീബ്(29) എന്നിവരാണ് മരിച്ചത്. റിയാദ് ബിശ റോഡില് അല്റെയ്നില് ഇന്ന് രാവിലെ ആറോടെയാണ് അപകടം. അബഹയില് നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്പ്പെട്ടത്.ദമാമില് നിന്ന് പെരുന്നാള് ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുന്നതിനിടെ എതിരേ വന്ന കാര് ഇവരുടെ കാറിലിടിക്കുകയായിരുന്നു. ഇരുവരും തല്ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരാള്ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള് അല്റെയ്ന് ആശുപത്രിയിലേക്ക് മാറ്റി.റിയാദിലെ സാമൂഹിക പ്രവര്ത്തകരായ സിദ്ദീഖ് തുവ്വൂര്, സിദ്ദീഖ് കല്ലുപറമ്പന് എന്നിവര് സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.
Car accident near Riyadh; Two Malappuram residents were killed
RELATED STORIES
പാലാ ബിഷപ്പ് ചരടുവലിക്കുന്നു; മുന്നണി വിടാന് ജോസ് കെ മാണിക്ക് മേല്...
9 Aug 2022 12:49 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTയുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി...
3 Aug 2022 9:54 AM GMTകൊലയാളി അച്ഛന് രക്തം കൊണ്ട് കത്തെഴുതി ശിക്ഷ വാങ്ങിക്കൊടുത്ത...
31 July 2022 11:25 AM GMTആര്എസ്എസിന്റെ നുണപ്രചാരണം പൊളിഞ്ഞു; ജിംനേഷിന്റെ മരണകാരണം...
25 July 2022 12:09 PM GMTപയ്യന്നൂർ ഫണ്ട് തട്ടിപ്പ്; വി കുഞ്ഞിക്കൃഷ്ണൻ ഇപ്പോഴും മൗനത്തിൽ; വിവാദം ...
8 July 2022 1:55 PM GMT