Sub Lead

'ടിപ്പുവിന്റെ പൈതൃകം മായിച്ച് കളയാനാവില്ല'; തീവണ്ടിയുടെ പേരുമാറ്റത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് അസദുദ്ദീന്‍ ഉവൈസി

തീവണ്ടിയുടെ പേര് മാറ്റാന്‍ കഴിയുമെങ്കിലും ടിപ്പു സുല്‍ത്താന്റെ പൈതൃകം തിരുത്താനാവില്ല എന്ന് ഉവൈസി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരുമൈസൂര്‍ സര്‍വീസ് നടത്തുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി വൊഡെയാര്‍ എക്‌സ്പ്രസ് എന്നാക്കിയത്.

ടിപ്പുവിന്റെ പൈതൃകം മായിച്ച് കളയാനാവില്ല; തീവണ്ടിയുടെ പേരുമാറ്റത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് അസദുദ്ദീന്‍ ഉവൈസി
X

ഹൈദരാബാദ്: ബെംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റിയതില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഉവൈസി.

തീവണ്ടിയുടെ പേര് മാറ്റാന്‍ കഴിയുമെങ്കിലും ടിപ്പു സുല്‍ത്താന്റെ പൈതൃകം തിരുത്താനാവില്ല എന്ന് ഉവൈസി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരുമൈസൂര്‍ സര്‍വീസ് നടത്തുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി വൊഡെയാര്‍ എക്‌സ്പ്രസ് എന്നാക്കിയത്.

'ബിജെപി സര്‍ക്കാര്‍ ടിപ്പു എക്‌സ്പ്രസ് എന്ന പേര് വൊഡെയാര്‍ എക്‌സ്പ്രസ് എന്നാക്കിയിരിക്കുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരേ മൂന്ന് യുദ്ധം നടത്തിയതുകൊണ്ട് ടിപ്പു ബിജെപിയെ വെറുപ്പിച്ചു. മറ്റൊരു ട്രെയിന്‍ കൂടി വൊഡെയാറിന്റെ പേരിലാക്കാം. ഒരിക്കലും ടിപ്പുവിന്റെ പൈതൃകം മായ്ക്കാന്‍ ബിജെപിക്ക് കഴിയില്ല. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം ബ്രിട്ടീഷുകാരെ വിറപ്പിച്ചു. ബ്രിട്ടീഷ് അടിമകളെ അദ്ദേഹം ഇപ്പോള്‍ വിറപ്പിക്കുന്നു' -ഉവൈസി കുറിച്ചു.

അതേസമയം, ടിപ്പുവിന്റെ പൈതൃകം ഇല്ലാതാക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് എഐഎംഐഎം മേധാവികളുടെ പരാമര്‍ശത്തോട് പ്രതികരിച്ച് ബിജെപി ഐടി സെല്‍ ഇന്‍ചാര്‍ജ് അമിത് മാളവ്യ ട്വിറ്റ് ചെയ്തു.

Next Story

RELATED STORIES

Share it