Sub Lead

സ്ഥാനാര്‍ഥികള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ടുഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധം

സ്ഥാനാര്‍ഥികള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ടുഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധം
X

തിരുവനന്തപുരം: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനോ എടുക്കാത്ത സ്ഥാനാര്‍ഥികള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. വോട്ടെണ്ണല്‍ കേന്ദ്രത്തിലോ സമീപത്തോ ആള്‍ക്കൂട്ടം പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കണം. മൂന്നുദിവസം മുമ്പ് വോട്ടെണ്ണുന്ന ഏജന്റുമാരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നല്‍കണം. കൗണ്ടിങ് ഏജന്റുമാരും ആര്‍ടിപിസിആര്‍ പരിശോധന നടത്തി കൊവിഡില്ലെന്ന് ഉറപ്പാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

48 മണിക്കൂറിനകം എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലമുണ്ടെങ്കില്‍ മാത്രമേ സ്ഥാനാര്‍ഥികളെയും അവരുടെ ഏജന്റുമാരെയും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അനുവദിക്കൂ. സ്ഥാനാര്‍ഥികള്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപോര്‍ട്ട് അല്ലെങ്കില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് റിപോര്‍ട്ട് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. എണ്ണുന്നതിന് മൂന്ന് ദിവസം മുമ്പ് സ്ഥാനാര്‍ഥികള്‍ കൗണ്ടിങ് ഏജന്റുമാരുടെ ഒരു ലിസ്റ്റ് നല്‍കണം. ഫലപ്രഖ്യാപന ദിനം എല്ലാ വിജയാഘോഷങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിരിക്കുകയാണ്.

രാജ്യത്ത് വന്‍തോതില്‍ കൊവിഡ് കുതിക്കുന്നതിനാല്‍ ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വിജയാഘോഷങ്ങള്‍ നിരോധിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ സൗകര്യമൊരുക്കണമെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രതിനിധികള്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്. ഇവര്‍ക്ക് 29ന് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കണമെന്നാണ് നിര്‍ദേശം. ആര്‍ടിപിസിആര്‍ ടെസ്റ്റ് സാധ്യമല്ലാത്ത സാഹചര്യത്തില്‍ മെയ് ഒന്നിന് എടുത്ത ആന്റിജന്‍ പരിശോധന ഫലമുള്ളവര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാം.

Next Story

RELATED STORIES

Share it