Sub Lead

വടകരയില്‍ പ്രവീണ്‍ കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും

നാര്‍ത്ഥിത്വത്തെ സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. തര്‍ക്കം തുടരുന്ന വയനാട് അടക്കം നാല് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിച്ചേക്കും.

വടകരയില്‍ പ്രവീണ്‍ കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും
X

കോഴിക്കോട്: വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചില്ലെങ്കില്‍ പ്രവീണ്‍ കുമാറിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം. സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. തര്‍ക്കം തുടരുന്ന വയനാട് അടക്കം നാല് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിച്ചേക്കും.

മുല്ലപ്പള്ളിയോട് ഡല്‍ഹിയില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വടകരയില്‍ സ്ഥാനാര്‍ഥി ആവാന്‍ മുല്ലപ്പള്ളിക്കു മേല്‍ കടുത്ത സമ്മര്‍ദ്ദം തുടരുകയാണ്. വി എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ ഈ ആവശ്യവുമായി രംഗത്തുണ്ട്. ആര്‍എംപിയും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥിയാവാന്‍ ഇല്ലെന്ന നിലപാടില്‍ തുടരുകയാണ് മുല്ലപ്പള്ളി.

ഇപ്പോള്‍ നല്‍കിയിരിക്കുന്ന പട്ടികയില്‍ കെപിസിസി സെക്രട്ടറി പ്രവീണ്‍ കുമാറും സജീവ് മാറോളിയുമാണ് ഉള്ളത്. എന്നാല്‍, മുല്ലപ്പള്ളി മാറുകയാണെങ്കില്‍ പ്രവീണ്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് വടകരയില്‍ നിന്നുള്ള യുഡിഎഫ് നേതാക്കള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രവീണ്‍ കുമാറിനു തന്നെ നറുക്ക് വീഴാനാണു സാധ്യത. ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദ്ദത്തില്‍ വയനാട്ടില്‍ ടി സിദ്ദീഖിന്റെ കാര്യം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ഥിയാവും. നാലു പേരുടെയും പട്ടിക ഇന്നു വൈകുന്നേരത്തോടെ പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകളാണു പുരോഗമിക്കുന്നത്.

Next Story

RELATED STORIES

Share it